ഹാസ്യ കഥാപാത്രങ്ങളുടെ ചക്രവര്‍ത്തിയായി മലയാള സിനിമയില്‍ നിറഞ്ഞാടിയ താരം ജഗതി ശ്രീകുമാര്‍ അഭിനയ രംഗത്തേക്ക് വീണ്ടും എത്തുകയാണ്. മലയാളികള്‍ ഏറെ ആഗ്രഹിച്ച് ഒരു മടങ്ങി വരവ് അങ്ങനെ സഫലമായിരിക്കയാണ്. മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന വാര്‍ത്തയ്ക്ക് ഇപ്പോള്‍ ഇരട്ടി മധുരം കൂടി ലഭിക്കുകയാണ്. ഓരോ ദിവസവും ക്യാമറയ്ക്ക് മുന്നില്‍ നിന്നും എത്തുമ്പോള്‍ പപ്പയ്ക്ക് നല്ല മാറ്റമുണ്ടെന്നാണ് ജഗതിയുടെ മകള്‍ പാര്‍വ്വതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ക്യാമറയ്ക്ക് മുന്നില്‍ വീണ്ടും എത്തുന്നതോടെ ജഗതീശ്രീകുമാറിന് മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് സത്യമായിരിക്കയാണ്. ശരത് ചന്ദ്രന്‍ നായരും ശൈലജയും ചേര്‍ന്ന് ചന്ത് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന കബീറിന്റെ ദിവസങ്ങള്‍ എന്ന ചിത്രത്തിലൂടെ പക്ഷപാതം സംഭവിച്ച ആളുടെ റോളാണ് ജഗതി കൈകാര്യം ചെയ്യുന്നത്.വളരെ സന്തോഷമുള്ള ഒരു നിമിഷത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നതെന്നാണ് പാര്‍വ്വതി പറയുന്നത്. അപകടത്തിന് ശേഷം പപ്പ തിരിച്ചുവരുന്ന ചിത്രമാണിത്. ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഓരോ ദിവസം കഴിയും തോറും പപ്പയ്ക്ക് നല്ല മാറ്റമാണ്. ഇവിടെയുള്ളവര്‍ ആ മാറ്റം കണ്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ എല്ലാവരും അതിന് ദൃക്‌സാക്ഷികളുമാണ്.അതൊരു വലിയ മാറ്റം തന്നെയാണ്. ചികിത്സയുടെ ഭാഗമായിട്ടാണ് വീണ്ടും അഭിനയിക്കുന്നത്. ഇനിയും നല്ല അവസരങ്ങള്‍ കിട്ടിയാല്‍ പപ്പ അഭിനയിക്കുമെന്നും അഭിനയത്തില്‍ നിന്നും മാറിയുള്ള ജീവിതം അച്ഛനെ സംബന്ധിച്ച് സാധിക്കില്ലെന്നും താരം പറയുന്നു. അത് ഞങ്ങള്‍ക്കറിയാം.എട്ട് വര്‍ഷത്തിനുള്ളില്‍ എന്തുകൊണ്ട് നേരത്തെ പപ്പയെ അഭിനയിപ്പിച്ച് കൂടായിരുന്നോ എന്ന ചോദ്യവും ഞങ്ങള്‍ക്കു മുന്നിലുണ്ടായിരുന്നുവെന്നും പാര്‍വ്വതി വ്യക്തമാക്കുന്നു.
2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് വച്ച് നടന്ന വാഹനാപകടത്തോടെയാണ് മലയാളികളുടെ ഹാസ്യ സാമ്പ്രാട്ട് അരങ്ങൊഴിഞ്ഞ് കിടപ്പിലായത്. തേഞ്ഞിപ്പാലത്തിന് സമീപം പാണമ്പ്രയില്‍ ് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്.ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനുമാണ് സാരമായി പരിക്കേറ്റത്. അടിവയറ്റില്‍ രക്തസ്രാവത്തേത്തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.ഫിസിയോ തെറാപ്പിയും മറ്റു ചികിത്സകളും ചെയ്തിരുന്നെങ്കിലും ആദ്യഘട്ടത്തില് ഇത് ഫലപ്രാബല്യത്തിലെത്തിയിരുന്നില്ല. അപകടത്തിന് ശേഷം വെല്ലൂര്‍ ആശുപത്രിയിലും വീട്ടിലുമായി ചികിത്സയിലായിരുന്നു. സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിയിലെന്ന് പലവാര്‍ത്തകള്‍ വന്നപ്പോഴും ആരോഗ്യവാനായി അദ്ദേഹം പലപ്പോഴും ക്യാമറയ്ക്ക മുന്നില്‍ പ്രത്യക്ഷപ്പെട്ടു., വീല്‍ചെയറിലാണ് ഇപ്പോഴും ജഗതി ശ്രീകുമാര്‍ തുടരുന്നതെങ്കിലും പരസഹായം ഇല്ലാതെ നടക്കാന്‍ സാധിക്കണമെങ്കില്‍ ഇനിയും സമയമെടുക്കും.
പറയുന്ന കാര്യങ്ങളോട് ചിരിച്ചും കണ്ണീരൊപ്പിയും പ്രതികരിക്കുന്നുണ്ട് അദ്ദേഹം. സിനിമയിലേക്കുളള താരത്തിന്റെ മടങ്ങി വരവ് ആഘോഷമാക്കുകയാണ് ആരാധകര്‍. അടുത്ത കാലത്ത് കോമഡി സ്റ്റാര്‍ അംഗങ്ങള്‍ ജഗതിയുടെ വീട്ടിലെത്തിയതും നടി നവ്യാ നായര്‍ ജഗതിയുടെ വീട്ടിലെത്തിയതും ഏറെ ചര്‍ച്ചയായിരുന്നു.