Latest News

നഗ്‌നമായ ശരീരത്തില്‍ നിറയെ ചായം പൂശി ഷോണ്‍ റോമി; കമ്മട്ടിപ്പാടം നായികയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ചാരിറ്റിക്ക് തുക കണ്ടെത്താന്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി നടിയുടെ ചിത്രങ്ങള്‍

Malayalilife
 നഗ്‌നമായ ശരീരത്തില്‍ നിറയെ ചായം പൂശി ഷോണ്‍ റോമി; കമ്മട്ടിപ്പാടം നായികയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ചാരിറ്റിക്ക് തുക കണ്ടെത്താന്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി നടിയുടെ ചിത്രങ്ങള്‍

മ്മട്ടിപ്പാട്ടം, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളാല്‍ കൈയ്യടി നേടിയ നടിയാണ് ഷോണ്‍ റോമി. അഭിനയത്തിനൊപ്പം  മോഡലിങിലും തിളങ്ങിനില്ക്കുന്ന നടി സോഷ്യല്‍മീഡിയ വഴി തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്. ഇപ്പോളിതാ ഒരു ചാരിറ്റി പ്രവര്‍ത്തനത്തിന് വേണ്ടി നടി നടത്തിയ ഫോട്ടോഷൂട്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നഗ്‌നമായ ശരീരത്തില്‍ നിറയെ ചായം പൂശി നില്ക്കുന്ന നടിയാണ് ചിത്രങ്ങളില്‍ കാണാനാകുന്നത്.നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ മോഡല്‍ ആയി ഷോണ്‍ റോമി എത്തിയിട്ടുണ്ടെങ്കിലും  തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് പെയിന്റഡ് പ്രിന്‍സസ് പ്രോജക്ട് എന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് നടി കുറിച്ചിരിക്കുന്നു.

പെയിന്റഡ് പ്രോജക്ടിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ വിറ്റുകിട്ടുന്ന തുക നിര്‍ബന്ധിത ലൈംഗികവ്യാപാരത്തില്‍പെട്ടവരുടെയും സെക്‌സ് ട്രാഫിക്കില്‍പെട്ടവരുമായവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പ്രോജ്വല ഇന്ത്യ പദ്ധതിക്കായി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Read more topics: # ഷോണ്‍ റോമി
PaintedPrincess charity shaun romi photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES