Latest News

80-കാരനായി വിജയരാഘവന്‍; 'ഔസേപ്പിന്റെ ഒസ്യത്തി'ന്റെ ടീസര്‍ പുറത്ത്; ചിത്രം മാര്‍ച്ച് ഏഴിന്

Malayalilife
 80-കാരനായി വിജയരാഘവന്‍; 'ഔസേപ്പിന്റെ ഒസ്യത്തി'ന്റെ ടീസര്‍ പുറത്ത്; ചിത്രം മാര്‍ച്ച് ഏഴിന്

വിജയരാഘവന്‍ പ്രധാന വേഷത്തിലെത്തുന്ന 'ഔസേപ്പിന്റെ ഒസ്യത്തി'ന്റെ ആകാംക്ഷ നിറയ്ക്കുന്ന ടീസര്‍ പുറത്തിറങ്ങി. നവാഗതനായ ശരത്ചന്ദ്രന്‍ ആര്‍.ജെ. സംവിധാനം ചെയ്യുന്ന ചിത്രം കിഴക്കന്‍മലമുകളില്‍ വന്യമൃഗങ്ങളോടും പ്രതികൂല സാഹചര്യങ്ങളോടും പൊരുതി സ്വന്തമാക്കിയ സമ്പത്തിന്റെ ഉടമയും 80-കാരനുമായ ഔസേപ്പിന്റേയും മൂന്നാണ്മക്കളുടെയും കഥയാണ് പറയുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഒട്ടേറെ വൈകാരികമായ അഭിനയമുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ടെന്നും ടീസറില്‍നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. മാര്‍ച്ച് ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. 

ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഹേമന്ത് മേനോന്‍ എന്നിവരാണ് ഔസേപ്പിന്റെ മക്കളായെത്തുന്നത്. ലെന, കനി കുസൃതി, സെറിന്‍ ഷിഹാബ്, ജോജി മുണ്ടക്കയം, ജെയിംസ് എല്യാ, അഞ്ജലി കൃഷ്ണന്‍, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോര്‍ഡി പൂഞ്ഞാര്‍, ബ്രിട്ടോ ഡേവീസ്, അജീഷ്, ആര്‍.വി. വാസുദേവന്‍, അഖില്‍ രാജ്, അജി ജോര്‍ജ്ജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.  മെയ്ഗൂര്‍ ഫിലിംസിന്റെ ബാനറില്‍ എഡ്വേര്‍ഡ് അന്തോണിയാണ് ചിത്രത്തിന്റെ നിര്‍മാണം. 

ഫസല്‍ ഹസനാണ് ചിത്രത്തിന്റെ രചന. അരവിന്ദ് കണ്ണാ ബിരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ബി. അജിത് കുമാറാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ അബ്രഹാം ചെറിയാന്‍, എക്സി. പ്രൊഡ്യൂസേഴ്സ് സുശീല്‍ തോമസ്, സ്ലീബ വര്‍ഗ്ഗീസ്, സംഗീതം സുമേഷ് പരമേശ്വര്‍, അക്ഷയ് മേനോന്‍, ബി.ജി.എം അക്ഷയ് മേനോന്‍, ഗായകന്‍ ജിതിന്‍ രാജ്, സൗണ്ട് ഡിസൈന്‍ വിപി മോഹന്‍ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിന്‍ജോ ഒറ്റത്തൈക്കല്‍, ചീഫ് അസോ. ഡയറക്ടര്‍ കെ.ജെ. വിനയന്‍, ആര്‍ട്ട് അര്‍ക്കന്‍ എസ്. കര്‍മ്മ, മേക്കപ്പ് നരസിംഹ സ്വാമി. കോസ്റ്റ്യൂം അരുണ്‍ മനോഹര്‍, സ്റ്റില്‍സ് ശ്രീജിത്ത് ചെട്ടിപ്പാടി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പ്രതാപന്‍ കല്ലിയൂര്‍, ഡിസൈന്‍ ആന്‍ഡ് പബ്ലിസിറ്റി സ്റ്റിര്‍ഡ് ക്രിയേറ്റീവ്, ഡി.ഐ ഫ്യൂച്ചര്‍ വര്‍ക്സ്, കളറിസ്റ്റ് രാഹുല്‍ പുറവ് (ഫ്യൂച്ചര്‍ വര്‍ക്സ്), വി.എഫ്.എക്സ് അരുണ്യ മീഡിയ, ഫിനാന്‍സ് കണ്‍ട്രോളര്‍ വിജീഷ് രവി, വിതരണം സെന്‍ട്രല്‍ പിക്ചേഴ്സ്, ഡിജിറ്റല്‍ പ്രൊമോഷന്‍ ഒബ്സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്സ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. കുട്ടിക്കാനം, ഏലപ്പാറ ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

Ouseppinte Osiyathu Movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES