ഒടിയന്റെ ഷൂട്ടിങ് അന്തിമ ഘട്ടത്തിലേക്ക്. ക്രിസ്തുമസിന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് മൂന്ന് ദിവസത്തെ ഷൂട്ടിങ് കൂടി മാത്രമാണ് ഇനിയുള്ളത്. ശ്രീകുമര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഈ ഫാന്റസി ചിത്രം ക്രിസ്മസിനാണ് തിയേറ്ററിലെത്തുന്നത്. ഈ മാസം 17,18,19 തീയതികളിലാണ് കൊച്ചിയില്‍ ഷൂട്ടിങ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ഏതാനും സീനുകളാണ് ഷൂട്ട് ചെയ്യുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. പ്രകാശ് രാജ്, മഞ്ജു വാര്യര്‍, ഇന്നസെന്റ്, സിദ്ദിഖ്, മനോജ് ജോഷി, നരേന്‍, കൈലാഷ്, സന അല്‍ത്താഫ് തുടങ്ങിയവരാണ് ഒടിയനിലെ പ്രധാന താരങ്ങള്‍.
ഒടിയന്‍ പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ ലൂസിഫറിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും. മണാലിയില്‍ സൂര്യയുടെ തമിഴ് ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍ മോഹന്‍ലാല്‍. അതേ സമയം ഒടിയന്റെ ട്രെയിലര്‍ ഒക്ടോബര്‍ 11ന് കായംകുളം കൊച്ചുണ്ണിക്കൊപ്പം റിലീസ് ചെയ്യും.