വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്ന നടിയായിരുന്നു നിത്യാമേനോന്‍. നിലപാട് കൊണ്ടും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ടും ചലച്ചിത്രലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ നടിക്കൂടിയാണ് നിത്യാ മേനോന്‍. മലയാളം, തെലുങ്കു, കന്നട, ഭാഷകളില്‍ നിരവധി ഭാഷകളില്‍ നായികയായി നിത്യാ മേനോന്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്കായി തടി കുറയ്ക്കുന്നവരുടെ ഇടയില്‍ നിത്യ എപ്പോഴും വേറിട്ട് നില്‍ക്കുകയാണ്. ചലച്ചിത്രലോകത്ത് നിലനില്‍ക്കാന്‍ ശരീരഭാരം കുറയ്ക്കേണ്ട കാര്യമില്ല, തനിക്ക് പൂര്‍ണ്ണമായി ചേരുന്ന റോളുകള്‍ മാത്രമേ ചെയ്യുവെന്ന നിലപാട് ആരാധകര്‍ക്കിടയില്‍ നിത്യയെ താരമാക്കിയിരുന്നു.
ഇപ്പോഴിതാ തന്റെ വിവാഹത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകളും നടി പങ്കുവെച്ചിരിക്കുകയാണ്.വിവാഹത്തെ ജീവിതത്തിന്റെ ഒരു സുപ്രധാന സംഭവമായി കാണുന്നവരാണ് നമ്മുടെ സമൂഹത്തില്‍ പലരും. എന്നാല്‍ താന്‍ അങ്ങനെയല്ല കാണുന്നതെന്നാണ് നിത്യ പറഞ്ഞത്. തന്നെ പൂര്‍ണ്ണമായി മനസ്സിലാക്കുന്ന ഒരാളെ വേണം വിവാഹം കഴിക്കാന്‍. അല്ലാതെ വിവാഹം കഴിച്ചതുകൊണ്ട് രണ്ടു വ്യക്തികള്‍ക്കും യാതൊരു പ്രയോജനമുണ്ടാകില്ല എന്നും നിത്യ പറഞ്ഞു.
പതിനെട്ടാം വയസ്സില്‍ എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. ആ വ്യക്തിയെ ഞാന്‍ ഒരുപാട് പ്രണയിച്ചിരുന്നു. എന്നാല്‍ മുന്നോട്ട് പോകുന്തോറും അയാളുടെ സ്വഭാവവുമായി എനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.പിന്നീട് ആ ബന്ധം ഉപേക്ഷിച്ചുവെന്നും നിത്യ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.