മോഹന്‍ലാല്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ഋഷഭ'യുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിതിന്റെ അപ്‌ഡേറ്റ് എത്തിയതോടെ ആരാധകരും ആവേശത്തിലാണ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നന്ദകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഋഷഭ.
എ.വി.എസ്. സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവര്‍ സിംഗ് , ശ്യാംസുന്ദര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം രണ്ടു തലമുറകളിലൂടെ ഒരു അച്ഛന്റെയും മകന്റെയും കഥ പറയുന്നു. വിജയ് ദേവരകൊണ്ടയായിരിക്കും മകന്റെ വേഷത്തില്‍ എത്തുക എന്നു റിപ്പോര്‍ട്ടുണ്ട്. അതേസമയം പൊഖ്റാനില്‍ മലൈക്കോട്ടൈ വാലിബനില്‍ അഭിനയിക്കുകയാണ് മോഹന്‍ലാല്‍.
ബോളിവുഡ് താരം സോണാലി കുല്‍കര്‍ണി, ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, സുചിത്ര നായര്‍, കദ നന്ദി തുടങ്ങിയവര്‍ താരനിരയിലുണ്ട്.അതേസമയം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.
ബറോസ് എന്ന ഭൂതത്തിന്റെ വേഷമാണ് മോഹന്‍ലാലിന്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, ടിനു പാപ്പച്ചന്‍ എന്നിവരുടെ പേരിടാത്ത ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. ടിനുവിന്റെ ചിത്രം മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിര്‍മ്മാണം.