Latest News

ബാഡ്മിന്റണ്‍ താരം ജ്വാലഗുട്ടയുമായുള്ള പ്രണയത്തിനു വിരാമം; വിവാഹം ഉടൻ ഉണ്ടാകുമെന്ന് അറിയിച്ച് നടൻ വിഷ്ണു വിശാൽ

Malayalilife
ബാഡ്മിന്റണ്‍ താരം ജ്വാലഗുട്ടയുമായുള്ള പ്രണയത്തിനു വിരാമം; വിവാഹം ഉടൻ ഉണ്ടാകുമെന്ന് അറിയിച്ച് നടൻ വിഷ്ണു വിശാൽ

രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ തമിഴ് നടനാണ് വിഷ്ണു വിശാല്‍. 2009മുതല്‍ ചലച്ചിത്രരംഗത്ത് സജീവമായ വിഷ്ണു ഇതിനോടകം നിരവധി ചിത്രങ്ങളില്‍ 
അഭിനയിച്ചിട്ടുണ്ട്‌. തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് വിഷ്ണു വിശാല്‍. വെണ്ണിലാ കബഡി കുഴു, രാക്ഷസന്‍ തുടങ്ങിയ സിനിമകളിലൂടെയാണ് വിഷ്ണു വിശാല്‍ എല്ലാവരുടെയും പ്രിങ്കരനായത്.

ആദ്യ ഭാര്യ രജിനി നടരാജുമായി വിവാഹ മോചനം നേടിയ ശേഷമാണ് ബാഡ്മിന്റണ്‍ താരം ജ്വാലഗുട്ടയുമായി വിഷ്ണു പ്രണയത്തിലായത്. അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്ന വിഷ്ണുവും ജ്വാലയും പിന്നീടാണ് പ്രണയത്തിലായത്. വിഷ്ണു തന്‌റെ എല്ലാ കാര്യങ്ങളിലും വലിയ പിന്തുണയാണ് നല്‍കാറുളളതെന്ന് മുന്‍പ് ജ്വാല ഗുട്ട തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവരുടെ എന്‍ഗേജ്‌മെന്റ് നടന്നത്. എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ ജ്വാലയും വിഷ്ണുവും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇവരുടെ വിവാഹത്തെ കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. കൂടാതെ വിവാഹ തിയ്യതി ഉടന്‍ അറിയിക്കുമെന്നും വിഷ്ണു വിശാല്‍ പറഞ്ഞു.

ആദ്യ വിവാഹത്തില്‍ ആര്യന്‍ എന്ന് പേരുളള മകനുണ്ട് വിഷ്ണുവിന്. മുന്‍പ് മകനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചും സോഷ്യല്‍ മീഡിയയില്‍ വിഷ്ണു വിശാല്‍ എത്തിയിരുന്നു. നായക വേഷങ്ങള്‍ക്ക് പുറമെ സഹനടനായും സിനിമകളില്‍ എത്തിയിരുന്നു താരം. അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തും തുടക്കം കുറിച്ചു താരം. രാക്ഷസന്‌റെ വിജയം വിഷ്ണു വിശാലിന്‌റെ കരിയറില്‍ വലിയ വഴിത്തിരിവാണുണ്ടാക്കിയത്. 

vishnu vishal love marriage soon date announce

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES