ബിബിന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് പോയപ്പോഴാണ് തോന്നിയത്, 'അവനു കൊച്ചായി, ഞാനിങ്ങനെ നടന്നാല്‍ പോരല്ലോയെന്ന്; പിന്നെ വീട്ടുകാര്‍ കൊണ്ടുവരുന്ന വിവാഹാലോചനകളില്‍ ഞാനും താത്പര്യം കാണിച്ചു തുടങ്ങി; അങ്ങനെയാണ് ഐശ്വര്യയുടെ ആലോചനയെത്തുന്നത്; വിവാഹത്തെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന് പറയാനുള്ളത്

Malayalilife
topbanner
ബിബിന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് പോയപ്പോഴാണ് തോന്നിയത്, 'അവനു കൊച്ചായി, ഞാനിങ്ങനെ നടന്നാല്‍ പോരല്ലോയെന്ന്; പിന്നെ വീട്ടുകാര്‍ കൊണ്ടുവരുന്ന വിവാഹാലോചനകളില്‍ ഞാനും താത്പര്യം കാണിച്ചു തുടങ്ങി; അങ്ങനെയാണ് ഐശ്വര്യയുടെ ആലോചനയെത്തുന്നത്; വിവാഹത്തെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന് പറയാനുള്ളത്

ലയാളികളുടെ പ്രിയതാരം വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവുകയാണ്. ഞായാറാഴ്ച നടന്ന വിവാഹ നിശ്ചത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിഷ്ണു വിവാഹിതനാകുന്ന കാര്യം പുറംലോകമറിയുന്നത്. ഐശ്വര്യയാണ് വധു എന്ന കാര്യം മാത്രമേ ആദ്യം വന്നുള്ളു. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് വനിതയ്ക്ക്  നല്കിയ അഭിമുഖത്തില്‍ നടന്‍ മനസ് തുറന്നിരിക്കുകയാണ്.

'പ്രണയ വിവാഹമല്ല. വളരെ നാളായി വീട്ടുകാര്‍ കല്യാണാലോചനയൊക്കെ കൊണ്ടു വരുന്നുണ്ടായിരുന്നെങ്കിലും തിരക്കൊക്കെ കഴിഞ്ഞിട്ടു മതി കല്യാണം എന്നായിരുന്നു ഞാന്‍ കരുതിയത്. ഇതിനിടെ എന്നെ ഓവര്‍ടേക്ക് ചെയ്ത് എന്റെ ചങ്ക് ബിബിന്‍ ജോര്‍ജിന്റെ കല്യാണം കഴിഞ്ഞു. അപ്പോഴും ഞാനോര്‍ത്തു, സമയമുണ്ടല്ലോ. ബിബിന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് പോയപ്പോഴാണ് തോന്നിയത്, 'അവനു കൊച്ചായി, ഞാനിങ്ങനെ നടന്നാല്‍ പോരല്ലോ' എന്ന്. പിന്നെ വീട്ടുകാര്‍ കൊണ്ടുവരുന്ന വിവാഹാലോചനകളില്‍ ഞാനും താത്പര്യം കാണിച്ചു തുടങ്ങി. അങ്ങനെ ഇതുറച്ചും.'

'കോതമംഗലത്താണ് ഐശ്വര്യയുടെ വീട്. അച്ഛന്റെ പേര് വിനയന്‍, അമ്മ ശോഭ. ഐശ്വര്യ ബിടെക് കഴിഞ്ഞു ഇപ്പോള്‍ പിഎസ്സി കോച്ചിങ്ങിനു പോകുന്നു. ഫെബ്രുവരി രണ്ടിന് കോതമംഗലത്തു വെച്ചാണ് കല്യാണം.' അഭിമുഖത്തില്‍ വിഷ്ണു പറഞ്ഞു.ഇതിനിടെ കൊച്ചിയിലെ പുതിയ വീടിന്റെ പണിയൊക്കെ കഴിഞ്ഞു, ഡിസംബര്‍ 12ന് പുതിയ വീട്ടിലേക്ക് മാറുമെന്നും നടന്‍ പറഞ്ഞു.

ബിഗ് ബ്രദറാ'ണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമ. പുതിയ സ്‌ക്രിപ്റ്റ് തുടങ്ങിയിട്ടില്ല. ഇടയ്ക്ക് പല ന്യൂസും വന്നു, മോഹന്‍ലാലിനെ വച്ച് ഞാന്‍ ഒറ്റയ്ക്ക് സ്‌ക്രിപ്റ്റ് എഴുതുകയാണെന്നൊക്കെ. ഈ വാര്‍ത്ത കേള്‍ക്കുമ്പോഴത്തെ ബിബിന്റെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് മറ്റാരെക്കാളും നന്നായി എനിക്കറിയാം. ഞങ്ങള്‍ രണ്ടുപേരും കൂടിയായിരിക്കും അടുത്ത സ്‌ക്രിപ്റ്റും എഴുതുക. അതിന്റെ ആലോചനകള്‍ നടക്കുന്നേ ഉള്ളൂ. മറ്റെല്ലാ വാര്‍ത്തകളും ഫെയ്ക്ക് ആണെന്നും നടന്‍ പറയുന്നു.

vishnu unnikrishnan says about his marriage

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES