രണ്ടര പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമ ലോകത്തെ ബ്യൂട്ടി സിമ്പലായി മാറിയ ഐശ്വര്യയ്ക്ക് അമ്പത് വയസ് തികഞ്ഞിരിക്കുകയാണ്. തന്റെ ബിഗ് ഡേയോട് അനുബന്ധിച്ച്, കാന്‍സര്‍ രോഗികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ അമ്മ വൃന്ദ റായിക്കും മകള്‍ ആരാധ്യ ബച്ചനുമൊപ്പം ഐശ്വര്യ പങ്കെടുക്കുന്ന വീഡിയോ വൈറലായി മാറിക്കഴിഞ്ഞു.പിറന്നാള്‍ ദിനത്തില്‍ ആശുപത്രിക്കായി ഒരു കോടി രൂപ സംഭാവന നല്കികുകയും ചെയ്തു താരസുന്ദരി.
ഫോട്ടോഗ്രാഫര്‍മാര്‍ ഒരേ സ്വരത്തില്‍ ഹാപ്പി ബര്‍ത്ത്‌ഡേ ആലപിച്ചപ്പോള്‍ കുടുംബത്തിലെ മൂന്ന് തലമുറയിലെ സ്ത്രീകള്‍ ഒരുമിച്ച് കേക്ക് മുറിച്ചു. ഐശ്വര്യ അമ്മയ്ക്കും മകള്‍ക്കും പിറന്നാള്‍ കേക്ക് നല്‍കിയെങ്കിലും കര്‍വാ ചൗത്ത് വ്രതം അനുഷ്ഠിക്കുന്നതിനാല്‍ കേക്ക് കഴിച്ചില്ല.
തന്റെ അമ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരാധ്യ സംസാരിച്ചു, അമ്മ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് എന്ന് ഞാന്‍ കരുതുന്നു. ലോകത്തെ സഹായിക്കുന്നു, നമുക്ക് ചുറ്റുമുള്ള എല്ലാവരെയും സഹായിക്കുന്നു. നിങ്ങള്‍ ചെയ്യുന്നത് ശരിക്കും ഗംഭീരമായ ഒന്നാണ് എന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു.'
കഴിഞ്ഞ കുറച്ച് വര്‍ളായി തന്റെ സിനിമകളെക്കുറിച്ച് വളരെ സെലക്ടീവാണ് ഐശ്വര്യ റായ് ബച്ചന്‍. മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തിലാണ് അവര്‍ അവസാനമായി അഭിനയിച്ചത്. രണ്ട് ഭാഗങ്ങളായി ഒരുക്കപ്പെട്ട സിനിമ പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചു പറ്റി. മണിരത്നത്തിന്റെ മറ്റൊരു ചിത്രത്തിന് വേണ്ടി ഐശ്വര്യ വിക്രമിനൊപ്പം വീണ്ടും ഒന്നിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഐശ്വര്യ റായി 1973 നവംബര്‍ 1ന് മാഗ്ലൂരുവിലാണ് ജനിച്ചത്. അവിടുത്തെ തന്നെ ആര്യ വിദ്യമന്ദിര്‍ സ്‌കൂളില്‍ സ്‌കൂള്‍ വിദ്യഭ്യാസവും പിന്നീട് ജയ് ഹിന്ദ് കോളേജില്‍ ഇന്റര്‍മീഡിയറ്റും പഠിച്ച ഐശ്വര്യ. 1994 ലോക സൌന്ദര്യ മത്സരത്തില്‍ വിജയിച്ചതോടെയാണ് ഐശ്വര്യ ഇന്ത്യ മുഴുവന്‍ പ്രശസ്തയായത്. ഇന്ത്യയിലെ യുവതികള്‍ക്ക് മുന്നില്‍ സൌന്ദര്യ മത്സരത്തിന്റെ സാധ്യതകള്‍ തുറന്നിട്ട വിജയമായിരുന്നു ഐശ്വര്യയുടെത്.
2007 ല്‍, ഐശ്വര്യ അഭിഷേക് ബച്ചനുമായി വിവാഹിതയായി. ബോളിവുഡിലെ പ്രമുഖരായ ബച്ചന്‍ കുടുംബത്തിന്റെ മരുമകളായി എത്തിയതോടെ ഐശ്വര്യയുടെ തരമൂല്യം കൂടി. ദമ്പതികള്‍ക്ക് ആരാധ്യ ബച്ചന്‍ എന്നൊരു മകളുണ്ട്. ബോളിവുഡിലെ എക്കാലത്തെയും വലിയ സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്റെയും മുതിര്‍ന്ന നടി ജയ ബച്ചന്റെയും മരുമകളാണ് ഐശ്വര്യ.