നയന്‍താരയുടെ അമ്മ ഓമന കുര്യന്റെ ജന്മദിനത്തില് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് വിഘ്നേശ് ശിവന്. അമ്മ എന്നും സ്വന്തം അമ്മയെപ്പോലെയാണെന്നും അമ്മയുടെ പ്രാര്‍ത്ഥനയും അനുഗ്രഹവുമാണ് തങ്ങളുടെ ജീവിതത്തെ സന്തോഷപൂര്‍ണമാക്കുന്നതെന്നും വിഘ്നേശ് കുറിച്ചg
നയന്‍താരയ്ക്കൊപ്പമുളള ഓമന കുര്യന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടാണ് വിഘ്നേശ് ആശംസകള്‍ നേര്‍ന്നത്. നയന്‍താരയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. അതേ സമയം 'ജവാന്' ആണ് നയന്‍താരയുടേതായി റിലീസിനെത്തിയ ഏറ്റവും പുതിയ ചിത്രം. ജയം രവി നായകനായുന്ന 'ഇരൈവനി'ലും നയന്‍താരയാണ് നായിക. ചിത്രം അടുത്ത ആഴ്ച തിയറ്ററുകളിലെത്തും.