ശബരിമലയില്‍ ഉള്ളത് ദൈവികമായൊരു അഡിക്ഷന്‍; നയന്‍താര, സാമന്ത, വിജയ് സേതുപതി ചിത്രത്തിന്റെ നല്ല തുടക്കത്തിനായി അയ്യനെ തൊഴുത് വിഘ്‌നേശ് ശിവന്‍; ശബരിമലയില്‍ വീണ്ടും എത്തി അനുഗ്രഹം വാങ്ങി നയന്‍സിന്റെ വിക്കി

Malayalilife
topbanner
 ശബരിമലയില്‍ ഉള്ളത് ദൈവികമായൊരു അഡിക്ഷന്‍; നയന്‍താര, സാമന്ത, വിജയ് സേതുപതി ചിത്രത്തിന്റെ നല്ല തുടക്കത്തിനായി അയ്യനെ തൊഴുത്  വിഘ്‌നേശ് ശിവന്‍; ശബരിമലയില്‍ വീണ്ടും എത്തി അനുഗ്രഹം വാങ്ങി നയന്‍സിന്റെ വിക്കി

യ്യനെ കാണാന്‍ വീണ്ടും ശബരിമലയിലെത്തി സംവിധായകന്‍ വിഘ്‌നേശ് ശിവന്‍.നയന്‍താര, സാമന്ത, വിജയ് സേതുപതി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന കാതുവാകുള രെണ്ടു കാതല്‍ എന്ന ചിത്രം ആരംഭിക്കുന്നതിനു മുന്നോടിയായാണ് വിഘ്‌നേഷ് ശിവന്റെ ശബരിമല സന്ദര്‍ശനം. 

ദൈവികമായൊരു അഡിക്ഷന്‍ ഈ സ്ഥലത്തിനോട് ഉണ്ടെന്ന അടിക്കുറിപ്പോടെയാണ് ശബരിമല സന്ദര്‍ശനത്തിന്റെ ചിത്രം വിഘ്‌നേഷ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.അയ്യപ്പഭക്തനായ വിഘ്‌നേഷ് ഇതാദ്യമായല്ല ശബരിമലയില്‍ എത്തുന്നത്.കഴിഞ്ഞ മണ്ഡലകാലത്തും താരം ശബരിമലയില്‍ എത്തിയിരുന്നു.

ഇക്കഴിഞ്ഞ വാലന്റൈന്‍ഡ് ഡേയിലാണ് നയന്‍താരയുമൊത്തുളള പുതിയ ചിത്രം വിഘ്നേഷ് ശിവന്‍ പ്രഖ്യാപിച്ചത്.ഇത് രണ്ടാമത്തെ തവണയാണ് നയന്‍താരയും വിജയ് സേതുപതിയും വിഘ്‌നേഷ് ശിവന്‍  ചിത്രത്തിനായി ഒരുമിക്കുന്നത്. വിഘ്‌നേഷ് ശിവന്റെ കരിയറില്‍ ഏറെ ബ്രേക്ക് നല്‍കിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിലും നയന്‍താരയും വിഘ്‌നേഷുമായിരുന്നു നായിക നായകന്മാര്‍. ആ  ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നു തന്നെയാണ് വിഘ്‌നേഷ്-നയന്‍താര പ്രണയവും ആരംഭിക്കുന്നത്. 

വിജയ് സേതുപതി മുന്‍പും സാമന്തയ്ക്കും നയന്‍താരയ്ക്കും ഒപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മൂന്നുപേരും ഒന്നിച്ച് സ്‌ക്രീന്‍ പങ്കിടുന്നത് ഇതാദ്യമായാണ്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ മ്യൂസിക് ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദ്രന്‍ ആണ്. 

vignesh shivan posted about sabarimala visit

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES