സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഒട്ടനവധി ആരാധകരുള്ള നടിയാണ് ഉർവശി. വർഷങ്ങളായി അഭിനയ രംഗത്ത് സജീവമാണെങ്കിലും ഇന്നും പ്രേക്ഷകരെ ഞെട്ടിക്കുന്ന അഭിനയമാണ് ഉർവശി കാഴ്ചവെക്കുന്നത്. ഒടുവിൽ ഇറങ്ങിയ സൂരറൈ പൊട്ര എന്ന ചിത്രത്തിലും ഉർവശിയുടെ അഭിനയ മികവ് എടുത്ത് തെളിയിച്ചതാണ്. തെന്നിന്ത്യൻ സിനിമയിലെ എല്ലാ പ്രമുഖ നായകന്മാരോടൊപ്പവും നായികയായി അഭിനയിച്ച ഉർവശിക്ക് സാധിച്ചിട്ടുണ്ട്. വിവാഹ ജീവിതം സുഖകരം ആയിരുന്നില്ലെങ്കിലും സിനിമ ജീവിതത്തെ അത് ബാധിക്കാതിരിക്കാൻ ഉർവശി ശ്രമിച്ചിരുന്നു.
ഹാസ്യ കഥാപാതങ്ങളിലൂടെ നായികയായി പിന്നീട് നിരവധി ക്യാരക്ടർ വേഷങ്ങൾ അനായാസം വെള്ളിത്തിരയിൽ തകർത്ത ഉർവശി വരനെ ആവശ്യമുണ്ട്, മൂക്കുത്തി അമ്മൻ എന്നീ ചിത്രങ്ങളിലൂടെ ഇപ്പോഴും തിളങ്ങി നിൽക്കുന്നു. ഈ അടുത്ത് ഉർവശി ഒരു വെളിപ്പെടുത്തൽ നടത്തിയിരുന്നു. വെറും ഒന്നോ രണ്ടോ സീനുകളിൽ വന്ന് പോകുന്ന നായിക കഥാപാത്രങ്ങൾ ചെയ്യാത്തത് കൊണ്ട് തനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്നായിരുന്നു വെളിപ്പെടുത്തൽ. അങ്ങനെ നിരവധി ചിത്രങ്ങളിൽ തനിക്ക് വേഷം തരാൻ സംവിധായകർ തരാത്തതിന് പ്രധാന കാരണമായി അവർ എന്റെ ഈ നിലപാട് പറയുമായിരുന്നു. എന്നാൽ അങ്ങനെ ഉള്ള കാര്യങ്ങൾ ഒന്നും തന്നെ ഇതുവരെ ബാധിച്ചിട്ടില്ല എന്നും ഉർവശി പറഞ്ഞു. നായകന് പ്രണയിച്ച് നടക്കാൻ ആയിട്ട് ഞാൻ ഒരു കഥാപാത്രം ചെയ്തിട്ടില്ല.അതുകൊണ്ട് തന്നെ പല നായകന്മാർക്കും ഉർവശി ഈ സിനിമയിൽ വേണ്ട എന്നും തോന്നിക്കാണണം. ഞാൻ എന്നും സംവിധായകന്റെ നായിക ആണെന്നും ഉർവശി പറഞ്ഞു.
എന്തായാലും ഇപ്പോൾ കെഅയയിൽ നിരവധി ചിത്രങ്ങളാണ് ഉർവശിക്ക് ഉള്ളത്. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രമാണ് ഇനി മലയാളത്തിൽ ഉർവശിക്ക് ഉള്ളത്. ചിത്രത്തിൽ ദിലീപിന്റെ നായികയായിട്ടാണ് ഉർവശി എത്തുന്നത്. കൂടാതെ തമിഴിലും തെലുങ്കിലും ഒട്ടേറെ പ്രോജക്ടുകൾ ഉർവശിക്ക് ഉണ്ട്. അഞ്ച് തവണ മികച്ച നടിക്കുന്ന സംസ്ഥാന അവാർഡ് നേടിയ നടിയാണ് ഉർവശി. ഒരു തവണ ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്.