എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പട്ടം പറത്തിയ കഥ ഓര്‍ത്തെടുത്ത് നടന്‍ ഉണ്ണി മുകുന്ദന്‍. തനിക്കൊപ്പം പട്ടം പറത്തിയ അദ്ദേഹം ഭാവിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആകുമെന്ന് അന്ന് കരുതിയില്ലെന്നും താരം പറയുന്നു. അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയത് കാണിക്കാന്‍ അന്ന് സെല്‍ഫിയൊന്നും ഇല്ലല്ലോ എന്ന് ഉണ്ണി മുകുന്ദന്‍ ചിരിയോടെ ചോദിക്കുന്നു.
ഗുജറാത്തില്‍ വളര്‍ന്ന താരം ഗുജറാത്തും കേരളവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും നരേന്ദ്ര മോദിയുമായി പട്ടം പറത്തിയ സംഭവത്തെ കുറിച്ചുമെല്ലാം സംസാരിച്ചു. മനോരമ ന്യൂസിലെ 'നേരെ ചൊവ്വേ' പരുപാടിയില്‍ സംസാരിക്കുകയായിരുന്നു താരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ഇഷ്ടത്തെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വളരെ ഇഷ്ടമുണ്ട്. അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയതൊക്കെ പറഞ്ഞത് വളരെ ജനുവിനായാണ്. പക്ഷേ മോദിയുമായി പട്ടം പറത്തിയത് കാണിക്കാന്‍ തെളിവൊന്നുമില്ലല്ലോ.അന്ന് സെല്‍ഫിയൊന്നും ഇല്ലല്ലോ. ഗണേഷ് മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ുണ്ടാക്കുന്നവര്‍ക്ക് സമ്മാനവുമൊക്കെ നല്‍കുമായിരുന്നു. അദ്ദേഹം വളരെ നല്ല രീതിയിലാണ് ആളുകളോട് ഇടപെട്ടിരുന്നത്. ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഗുജറാത്തും കേരളവും വേറെ വേറെയാണ്. ഒരുപാട് വൈരുദ്ധ്യങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായും ഉണ്ട്. രണ്ട് സംസ്ഥാനങ്ങളിലെയും സാധാരണക്കാര്‍ വളരെ ജെനുവിനാണ്. എളുപ്പം കൈകാര്യം ചെയ്യാന്‍ സാധിക്കും ഗുജറാത്തില്‍ വ്യവസായങ്ങള്‍ വളരെ പെട്ടെന്ന് തന്നെ സ്വീകരിക്കപ്പെടും. കേരളത്തിലെ ആളുകള്‍ വിദ്യാഭ്യാസപരമായി ഉയര്‍ന്ന് നില്‍ക്കുന്നത് കാരണം അവരെ കുറച്ചുകൂടെ എല്ലാ കാര്യങ്ങളും ബോദ്ധ്യപ്പെടുത്തേണ്ടി വരുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്തില്‍ ജനിച്ച് വളര്‍ന്നത് കൊണ്ട് തന്നെ നാട്ടില്‍ വന്നപ്പോള്‍ എന്റെ ബോഡി ലാംഗ്വേജ് എങ്ങനെ ആകണമെന്ന് എങ്ങനെ സംസാരിക്കണമെന്നതൊക്കെ വളര്‍ത്തിയെടുക്കേണ്ടി വന്നു. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന ആളുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എനിക്കുണ്ടായിരുന്നു. ഭാഷാപരമായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. എന്നിരുന്നാലും ഐഡന്റിഡിറ്റി ഇല്ലാതാക്കി ജീവിക്കണമെന്ന ചിന്ത ഉണ്ടായിരുന്നില്ല.
ഞാന്‍ തൃശ്ശൂരാണ് ജനിച്ചത്. വളര്‍ന്നത് അഹമ്മദാബാദിലാണ്. എനിക്ക് ഒരു ജീവിതം കിട്ടിയത് കേരളത്തില്‍ നിന്നാണ്. അത് ഞാന്‍ മറക്കില്ല. ഗുജറാത്തില്‍ എന്നെ സംബന്ധിച്ച് എനിക്ക് നല്ല ഓര്‍മ്മകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എനിക്ക് വളരെ ഇഷ്ടമുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം പട്ടം പറത്തിയതൊക്കെ വളരെ ജനുവിനായിട്ടാണ് ഞാന്‍ പറഞ്ഞത്. അദ്ദേഹം ഒരു പ്രധാനമന്ത്രിയാകുമെന്നോ ഇത്തരത്തില്‍ ഒരു രാഷ്ട്രീയ ജീവിതം അദ്ദേഹത്തിന് ഉണ്ടാകുമെന്നോയെന്നും നമ്മുക്ക് അന്ന് അറിയില്ലല്ലോ.
ഗണേഷ് മഹോത്സവ സമയത്ത് മോദി വന്ന് എല്ലാ ഉത്സരവങ്ങളും വിലയിരുത്തുകയും ഏറ്റവും നല്ല ഗണപതി പ്രതിമ ഉണ്ടാക്കുന്നവര്‍ക്ക് സമ്മാനമൊക്കെ അദ്ദേഹം വന്ന് നല്‍കുമായിരുന്നു. അദ്ദേഹം വളരെ നല്ല രീതിയിലാണ് ആളുകളോട് ഇടപെട്ടിരുന്നത്. അങ്ങനെ നല്ല ഓര്‍മ്മകളുണ്ട്. ഇവിടെ നടക്കുന്ന ഗണേശോത്സവത്തിലും ഞാന്‍ പങ്കെടുക്കും. പക്ഷേ ഞാന്‍ ഇവിടെ പങ്കെടുത്താല്‍ അതൊരു രാഷ്ട്രീയ പ്രസ്താവനയായി മാറും. ഞാന്‍ ഇവിടെ എന്ത് ചെയ്താലും അതിനെ രാഷ്ട്രീയമായി ബന്ധപ്പെടുത്തും. അതേസമയം ആളുകള്‍ എന്തെങ്കിലും പറയുമെന്ന് കരുതി പരിപാടികളില്‍ പങ്കെടുക്കാതിരിക്കാനും പോകുന്നില്ല.