ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി; വൈറ്റിലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് തിരുവനന്തപുരം സ്വദേശി ജിജുവിനെ

Malayalilife
topbanner
ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി; വൈറ്റിലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് തിരുവനന്തപുരം സ്വദേശി ജിജുവിനെ

ണ്ട് ദുവസം മുമ്ബ് ആത്മഹത്യ ചെയത് ട്രാന്‍സ്ജെന്‍ഡര്‍ അനന്യയുടെ സുഹൃത്ത് ജിജുവിനെ വൈറ്റിലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയാണ്. ആത്മഹത്യയാണെന്നാണ് സൂചന. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ജിജുയെന്നാണ് അടുത്തസുഹൃത്തുക്കള്‍ പറയുന്നത്. അതിനിടെയാണ് ജിജുവിന്റെ ആത്മഹത്യയും ഉണ്ടായിരിക്കുന്നത്.

അനന്യ മരിച്ച ദിവസം ജിജുവും ഫ്ളാറ്റിലുണ്ടായിരുന്നു. ജിജു പുറത്തുപോയ സമയത്താണ് അനന്യ തൂങ്ങിമരിക്കുന്നത്. സംഭവത്തിന് ശേഷം വൈറ്റിലയിലുള്ള സുഹൃത്തുക്കള്‍ക്കൊപ്പമാണ് ജിജു കഴിഞ്ഞിരുന്നത്. സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. മൃതദേഹ പരിശോധന ഉള്‍പ്പടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ തൂങ്ങിമരിച്ച സംഭവത്തില്‍ കളമശ്ശേരി പൊലീസിന്റെ അന്വേഷണം പുരോഗമിക്കയാണ്. അനന്യയുടേത് ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തില്‍ കയര്‍ മുറുകിയുണ്ടായതല്ലാതെ ദേഹത്ത് മറ്റ് പരിക്കുകള്‍ ഉണ്ടായിരുന്നില്ല.

ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള രേഖകള്‍ പൊലീസ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. അനന്യയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനമായും അന്വേഷിക്കുക. ഇക്കാര്യം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സാമൂഹിക നീതി വകുപ്പും ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ യടക്കം മൊഴി എടുക്കാനാണ് പൊലീസിന്റെ തീരുമാനം.

trasnsgender ananya friend passed away

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES