സിനിമാ മേഖലയില്‍ മയക്കുമരുന്ന് ഉപയോഗമില്ലെന്ന് പറഞ്ഞാല്‍ വലിയ നുണ; ആന്റണി പെരുമ്പാവൂരിന്റെയടുത്ത് പൊലീസ് ഫുള്‍ ലിസ്റ്റ് കൊടുത്തിട്ടുണ്ട്; ഒരാളെ പിടിച്ചാല്‍ കംപ്ലീറ്റ് ആളുകളുടെ ലിസ്റ്റ് കിട്ടും; ടിനി ടോം പങ്ക് വച്ചത്

Malayalilife
സിനിമാ മേഖലയില്‍ മയക്കുമരുന്ന് ഉപയോഗമില്ലെന്ന് പറഞ്ഞാല്‍ വലിയ നുണ; ആന്റണി പെരുമ്പാവൂരിന്റെയടുത്ത് പൊലീസ് ഫുള്‍ ലിസ്റ്റ് കൊടുത്തിട്ടുണ്ട്; ഒരാളെ പിടിച്ചാല്‍ കംപ്ലീറ്റ് ആളുകളുടെ ലിസ്റ്റ് കിട്ടും; ടിനി ടോം പങ്ക് വച്ചത്

സിനിമാ ലോകത്തിനെതിരെ കഴിഞ്ഞ കുറച്ച് നാളുകളായി ഒളിഞ്ഞും തെളിഞ്ഞും ഉയരുന്ന ആരോപണമാണ് മയക്കുമരുന്ന് ഉപയോഗം എന്നത്. മലയാള സിനിമയില്‍ മയക്ക് മരുന്ന് ഉപയോഗം സജീവമാണെന്ന തരത്തില്‍ ധാരാളം പേര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടന്‍ ടിനി ടോം.

സിനിമാ മേഖലയില്‍ മയക്കുമരുന്നില്ലെന്ന് പറഞ്ഞാല്‍ അത് താന്‍ പറയുന്ന ഏറ്റവും വലിയ നുണയായിരിക്കുമെന്ന് നടന്‍ ടിനി ടോം പറഞ്ഞത്.'സിനിമയില്‍ മാത്രമല്ല എല്ലായിടത്തുമുണ്ട്. പൊലീസുകാര്‍ മണ്ടന്മാരൊന്നുമല്ല. അവരുടെ കൈയില്‍ ഫുള്‍ ലിസ്റ്റുണ്ടെന്ന് ടിനി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'ലാലേട്ടന്റെ വലം കൈ ആയിട്ടുള്ള ആന്റണി പെരുമ്പാവൂരിന് പൊലീസ് കൊടുത്ത ഇന്‍ഫര്‍മേഷന്‍ ഉണ്ട്. ഫുള്‍ ലിസ്റ്റുണ്ട്. ആരൊക്കെ, എന്തൊക്കെയാണെന്നുള്ളത്. ഇന്‍ഫര്‍മേഷന്‍ കിട്ടാതെ മായാലോകത്ത് ജീവിക്കുകയൊന്നുമല്ല അവര്‍. ഒരാളെ പിടിച്ചാല്‍ എല്ലാവരുടെയും പേര് കിട്ടും. അങ്ങനെ നില്‍ക്കുകയാണ്. പക്ഷേ കലാകാരന്മാരോടുള്ള ഇഷ്ടവും, നമ്മുടെ സ്വാതന്ത്ര്യവും... അല്ലെങ്കില്‍ ലൊക്കേഷനില്‍ കംപ്ലീറ്റ് റെയ്ഡ് മാത്രമായിരിക്കും.

നമുക്ക് ഒന്നും സ്വസ്ഥമായിട്ട് ഇരിക്കാന്‍ പറ്റില്ലെന്നും ടിനി ടോം തുറന്ന് പറയുന്നു. സിനിമ മേഖലയില്‍ മയക്കുമരുന്നില്ല എന്ന് പറയുന്നുണ്ടെങ്കില്‍ ഞാന്‍ പറയും അത് ഏറ്റവും വലിയ നുണയായിരിക്കുമെന്ന്. സിനിമാ മേഖലയില്‍ മാത്രമല്ല, നമ്മള്‍ പോകുന്ന പല മേഖലകളിലും നമ്മള്‍ ഇതാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്റെ സ്‌ക്വാഡായ യോദ്ധാവ് എന്ന് പറയുന്നതിന്റെ അമ്പാസിഡറായിട്ട് വര്‍ക്ക് ചെയ്യുന്ന ഒരാളാണ് ഞാന്‍. അവരെനിക്ക് കൃത്യമായ ഇന്‍ഫര്‍മേഷന്‍ തന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനാല്‍ പൊലീസുകാര്‍ പെട്ടെന്ന് ഒരു നടപടിയെടുത്താല്‍ എല്ലാവരും കുടുങ്ങും. കുടുങ്ങലല്ല ഇവിടത്തെ പ്രശ്‌നം നമ്മുടെ ജീവിതമാണ് കയ്യില്‍ നിന്ന് പോകുക. അപ്പനെയും അമ്മയേയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരിക്കുമെന്നാണ് താരം പറയുന്നത്.. കെമിക്കല്‍ ഉപയോഗിക്കുമ്പോള്‍ പല്ലൊക്കെ കൊഴിഞ്ഞ് തുടങ്ങുമെന്നാണ് അറിയുന്നതെന്നും ടിനി ടോം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Read more topics: # ടിനി ടോം.
tini tom says about drug using cinema

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES