Latest News

ചിരിപടര്‍ത്തി ജഗദീഷും ഇന്ദ്രന്‍സും; മുഴുനീള കോമഡി കുടുംബ ചിത്രം പരിവാര്‍ ട്രെയിലര്‍

Malayalilife
ചിരിപടര്‍ത്തി ജഗദീഷും ഇന്ദ്രന്‍സും; മുഴുനീള കോമഡി കുടുംബ ചിത്രം പരിവാര്‍ ട്രെയിലര്‍

ജഗദീഷ്, ഇന്ദ്രന്‍സ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാര്‍ എന്ന ചിത്രത്തിന്റെ ട്രൈലര്‍ പുറത്ത് വിട്ടു.ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ആന്‍ സജീവ്, സജീവ് പി.കെ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം

ഒരു മുഴുനീള കോമഡി ചിത്രമായാണ് പരിവാര്‍ ഒരുങ്ങുന്നതെന്ന് ട്രൈലറില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.കേരളത്തില്‍ അടുത്ത് കണ്ട് വരുന്ന വൈലന്‍സ് വാര്‍ത്തകളില്‍ നിന്നും വയലന്‍സ് സിനിമകളില്‍ നിന്നും ഒരു വലിയ മോചനം പരിവാര്‍ എന്ന കോമഡി ചിത്രത്തില്‍ നിന്ന് ലഭിക്കുമെന്ന് നമ്മുക്ക് ഉറപ്പിക്കാം.

ഒരു മുഴു നീള കോമഡി കുടുംബ ചിത്രമായാണ് പരിവാര്‍ വരുന്നത്. ജഗദീഷിനും ഇന്ദ്രന്‍സിനും പുറമെ പ്രശാന്ത് അലക്‌സാണ്ടര്‍, മീനരാജ്, ഭാഗ്യ, ഋഷികേശ് ,സോഹന്‍ സീനുലാല്‍, പ്രമോദ് വെളിയനാട്, ഉണ്ണി നായര്‍, ഷാബു പ്രൗദീന്‍, ആല്‍വിന്‍ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാല്‍, ഹില്‍ഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയന്‍, ശോഭന വെട്ടിയാര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. 

ഛായാഗ്രഹണം: അല്‍ഫാസ് ജഹാംഗീര്‍, സംഗീതം: ബിജിബാല്‍, ഗാനങ്ങള്‍: സന്തോഷ് വര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സുധീര്‍ അമ്പലപ്പാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സതീഷ് കാവില്‍ കോട്ട, കല: ഷിജി പട്ടണം, വസ്ത്രലങ്കാരം: സൂര്യ രാജേശ്വരീ, മേക്കപ്പ്: പട്ടണം ഷാ, എഡിറ്റര്‍: വി.എസ് വിശാല്‍, ആക്ഷന്‍: മാഫിയ ശശി, സൗണ്ട് ഡിസൈന്‍: എം.ആര്‍ കരുണ്‍ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കെ.ജി രജേഷ്‌കുമാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ശിവന്‍ പൂജപ്പുര, പി ആര്‍ ഓ എ സ് ദിനേശ്, അരുണ്‍ പൂക്കാടന്‍ മാര്‍ക്കറ്റിങ് :റംബൂട്ടന്‍. അഡ്വെര്‍ടൈസ്മെന്റ് - ബ്രിങ് ഫോര്‍ത്ത്. എന്നിവരാണ് ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Pariwar Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES