Latest News

ചോരക്കളികളുടെ കഥയുമായി 'കാട്ടാളന്‍';ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Malayalilife
 ചോരക്കളികളുടെ കഥയുമായി 'കാട്ടാളന്‍';ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ രണ്ടാമത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

'മാര്‍ക്കോ' എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് സിനിമക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍ മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ  പോസ്റ്റര്‍ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടു. 

'കാട്ടാളന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആന്റണി പെപ്പെയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. കത്തിയാളുന്ന അഗ്‌നിക്ക് മുമ്പില്‍ പെപ്പെ നില്‍ക്കുന്ന താണ് പോസ്റ്ററില്‍. വയലന്‍സ് സിനിമകള്‍ വിവാദമാകുന്ന സാഹചര്യത്തില്‍ വയലന്‍സ് സിനിമയുമായി വീണ്ടും കൂബ്‌സ് എത്തുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയിലാണ്.

പ്രൊഡക്ഷന്‍ നമ്പര്‍ 2' എന്ന പേരില്‍ അടുത്തിടെ സിനിമയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. നവാഗതനായ പോള്‍ ജോര്‍ജ് ആണ് ചിത്രം സംവിധാനം നിര്‍വ്വഹിക്കുന്നത്. തന്റെ രണ്ടാമത്തെ പ്രൊഡക്ഷന്‍ തന്നെ ഒരു പുതിയ സംവിധായകനെ ഏല്‍പ്പിച്ചു കൊണ്ട് വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടുകയാണ് നിര്‍മ്മാതാവായ ഷെരീഫ് മുഹമ്മദ്. 

മലയാള സിനിമയിലേക്ക് ഒരു പിടി കഴിവുറ്റ കലാകാരന്മാര്‍ക്ക് അവസരം നല്‍കുക മാത്രമല്ല,   മറ്റു ഭാഷ ചിത്രങ്ങള്‍ പോലെ നമ്മുടെ സിനിമകളെ വേറൊരു തലത്തില്‍ എത്തിക്കാന്‍ പോന്ന സാങ്കേതിക മികവും, പ്രൊഡക്ഷന്‍ ക്വാളിറ്റിയും നല്‍കി കൊണ്ട് മാര്‍ക്കോ പോലെയോ അതിനേക്കാള്‍ ഉയരത്തിലോ ഇനിയും വിജയങ്ങള്‍ കൊയ്‌തെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ് ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ്. 

ചിത്രത്തിന്റേതായി മറ്റ് വിവരങ്ങളൊന്നും തന്നെ അണിയറപ്രവര്‍ത്തകര്‍ നിലവില്‍ പുറത്ത് വിട്ടിട്ടില്ല. എങ്കിലും മലയാളത്തില്‍ നിന്നും മറ്റ് ഭാഷകളില്‍ നിന്നുമായി പ്രഗത്ഭരായ സാങ്കേതിക വിഭാഗം ഈ ചിത്രത്തിനായി ഒരുങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്തായാലും അടുത്ത അപ്‌ഡേറ്റഡിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ ആതിര ദില്‍ജിത്ത്

Read more topics: # കാട്ടാളന്‍
kattalan starring antony peppe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES