Latest News

അജിത്തിന്റെ 'ആക്ഷന്‍ ഷോ'! ബോക്‌സോഫീസ് തൂക്കുമെന്നുറപ്പ്; ഗുഡ് ബാഡ് അഗ്ലി ടീസര്‍

Malayalilife
 അജിത്തിന്റെ 'ആക്ഷന്‍ ഷോ'! ബോക്‌സോഫീസ് തൂക്കുമെന്നുറപ്പ്; ഗുഡ് ബാഡ് അഗ്ലി ടീസര്‍

അജിത് നായകനായെത്തുന്ന ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്ത ?ഗെറ്റപ്പുകളിലാണ് അജിത് എത്തുന്നത്. അജിത്തിന്റെ 'ആക്ഷന്‍ ഷോ' തന്നെയായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

വിടാമുയര്‍ച്ചി നേരിട്ട കനത്ത പരാജയത്തിന്റെ ക്ഷീണം 'ഗുഡ് ബാഡ് അഗ്ലി' തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. അജിത്തിന്റെ കരിയറിലെ 63-ാമത് ചിത്രം കൂടിയാണ് ഗുഡ് ബാഡ് അഗ്ലി. തൃഷ നായികയാവുന്ന ചിത്രത്തില്‍ സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ജി വി പ്രകാശ്കുമാര്‍ ആണ് സംഗീത സംവിധായകന്‍. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഗുഡ് ബാഡ് അഗ്ലി നിര്‍മിക്കുന്നത്. ഏപ്രില്‍ 10 ന് ചിത്രം തിയറ്ററുകളിലെത്തും. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഹൈപ്പ് ഉണ്ട്. ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്.

Good Bad Ugly Tamil Teaser Ajith Kumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES