മോഹന്‍ലാല്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നവതരിപ്പിക്കുന്ന, നടന്‍ വിഷ്ണു മഞ്ചുവിന്റെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ 'കണ്ണപ്പ'യുടെ ടീസര്‍ പുറത്തിറങ്ങി. തന്റെ കരിയറിനെ അടുത്ത തലത്തിലേക്ക് തന്നെ ഉയര്‍ത്താന്‍ പ്രാപ്തിയുള്ള ചിത്രം എന്നാണ് വിഷ്ണു മഞ്ജു ചിത്രം കൊണ്ട് ലക്ഷ്യമിടുന്നത്. ശിവന്റെ അനുയായിയായ ഭക്തനായ കണ്ണപ്പയെ ആസ്പദമാക്കി മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്ത പീരിയഡ് ആക്ഷന്‍ ചിത്രമാണിത്.
വിഷ്ണുവിന്റെ പിതാവും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായ മോഹന്‍ ബാബുവിന്റെ 24 ഫ്രെയിംസ് ഫാക്ടറിയുടെ പിന്തുണയോടെ, കണ്ണപ്പ ഏപ്രില്‍ 25 ന് സ്‌ക്രീനുകളില്‍ എത്തും. നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇത് കണ്ണപ്പയുടെ ലോകത്തേക്കുള്ള കാഴ്ച മാത്രമല്ല, ഇന്ത്യയിലെ മുന്‍നിര താരങ്ങളുടെ അതിഥി വേഷങ്ങളും അവതരിപ്പിക്കുന്നു.
തന്റെ ഗോത്രത്തെ സംരക്ഷിക്കാന്‍ കണ്ണപ്പ അക്രമത്തെ കൂട്ടുപിടിച്ച് നടത്തുന്ന ശ്രമങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ടീസര്‍ ആമുഖം നല്‍കുന്നു. കൂടാതെ 'ഭഗവാന്‍ ശിവന്റെ ഏറ്റവും വലിയ ഭക്തനായി' ഉയര്‍ത്തപ്പെടാന്‍ കാരണമായ സംഭവങ്ങള്‍ എന്തെന്നും വെളിപ്പെടുത്തുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മോഹന്‍ ബാബു, പ്രീതി മുകുന്ദന്‍, ശരത് കുമാര്‍, മധു എന്നിവരെയും ടീസറില്‍ കാണാം. എന്നാല്‍ പ്രധാന ഇതിവൃത്തത്തിന് പുറമേ, മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ്, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ പാന്‍-ഇന്ത്യന്‍ സൂപ്പര്‍സ്റ്റാറുകളുടെ സാന്നിധ്യമാണ് ചിത്രത്തെ ശരിക്കും സവിശേഷമാക്കുന്നത്.
ഭക്തിയേയും വിശ്വാസത്തെയും കുറിച്ചുള്ള സംഭാഷണത്തില്‍ അക്ഷയ്യെ ശിവനായും കാജലിനെ പാര്‍വതി ദേവിയായും കാണാം. കിരാതനായി മോഹന്‍ലാലിനെയും രുദ്രയായി പ്രഭാസിനെയും കാണാം