അച്ഛന് അസുഖം കൂടുതലാണ്.. ആശുപത്രിയിലേക്ക് മാറ്റുകയാ ണെന്ന് സൗഭാഗ്യ പറഞ്ഞു; ഷൂട്ട് അവസാനിപ്പിച്ച് ഞാനും എത്തി; ഒന്‍പത് ദിവസം ഐസിയുവിലായിരുന്നു; പെട്ടെന്ന് സങ്കടവും സന്തോഷവുമൊക്കെ തോന്നുന്ന ഞാന്‍ ടോട്ടലി ബ്ലാങ്കായി; ഭര്‍ത്താവിന്റെ വിയോഗ നാളിനെ കുറിച്ച് താര കല്യാണ്‍

Malayalilife
 അച്ഛന് അസുഖം കൂടുതലാണ്.. ആശുപത്രിയിലേക്ക് മാറ്റുകയാ ണെന്ന് സൗഭാഗ്യ പറഞ്ഞു; ഷൂട്ട് അവസാനിപ്പിച്ച് ഞാനും എത്തി; ഒന്‍പത് ദിവസം ഐസിയുവിലായിരുന്നു; പെട്ടെന്ന് സങ്കടവും സന്തോഷവുമൊക്കെ തോന്നുന്ന ഞാന്‍ ടോട്ടലി ബ്ലാങ്കായി; ഭര്‍ത്താവിന്റെ വിയോഗ നാളിനെ കുറിച്ച് താര കല്യാണ്‍

ടിയും നര്‍ത്തകിയുമായ താര കല്യാണ്‍ സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ്. തന്റെ യൂട്യൂബ് ചാനലുമായി സജീവമായ നടി  അഭിനയ ലോകത്തെയും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുള്ള വിശേഷങ്ങളുമെല്ലാം ചാനലിലൂടെ പങ്കിടാറുമുണ്ട്. നടനും നര്‍ത്തകനും ഒക്കെയായ രാജാറാമായിരുന്നു താര കല്യാണിന്റെ ഭര്‍ത്താവ്.  7 വര്‍ഷം മുന്‍പായിരുന്നു ഭര്‍ത്താവിന്റെ വേര്‍പാട്. ഇപ്പോള്‍ തന്റെ ചാനലിലൂടെ ര്‍ത്താവിന്റെ വിയോഗ നാളിനെ കുറിച്ച് താര കല്യാണ്‍ പങ്ക് വക്കുകയാണ്.

പനി ബാധിച്ച് ചികിത്സയിലിരിക്കെ ഗുരുതരാവസ്ഥയിലായാണ് രാജാറാം മരിക്കുന്നത്. വിഷമഘട്ടത്തെ അതിജീവിച്ച് മുന്നോട്ട് പോകാന്‍ താര കല്യാണിനെ ഏറെ സഹായിച്ചത് മകള്‍ സൗഭാഗ്യ വെങ്കിടേശായിരുന്നു.

7 വര്‍ഷം മുന്‍പായിരുന്നു രാജേട്ടന്റെ വിയോഗമെന്നും അദ്ദേഹം പോയതിന് ശേഷം ഞാന്‍ ആരോടും സംസാരിക്കാറില്ലായിരുന്നു. സൗഭാഗ്യയുടെ വിവാഹം, കൊവിഡ്, സുധാപ്പൂവിന്റെ ജനനം. പിന്നെ എനിക്ക് അസുഖമായി. ശബ്ദം വരുന്നു, പോവുന്നു, ഓപ്പറേഷന്‍ ചെയ്യുന്നു, പിന്നെയും ശബ്ദം വരുന്നു. അതിനിടയില്‍ അമ്മയേയും നഷ്ടമായി. ഇതൊക്കെ കൊണ്ടാണ് ഇത്രയും കാലത്തിനിടയില്‍ രാജേട്ടന്റെ വിയോഗ സമയത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പറയാന്‍ പറ്റാതെയിരുന്നത്.

30 വയസുള്ള സമയത്താണ് രാജേട്ടന്‍ ഡയബറ്റിക്കാണെന്ന് മനസിലാക്കിയത്. പാരമ്പര്യമായി കിട്ടിയതായിരുന്നു അത്. പെട്ടെന്ന് അസുഖം വരുന്ന പ്രകൃതമായിരുന്നു. പനിയായിരുന്നു ആദ്യം വന്നത്. അന്ന് ഞാന്‍ ഒരു ലൊക്കേഷനിലായിരുന്നു. അച്ഛന് അസുഖം കൂടുതലാണ്, ആശുപത്രിയിലേക്ക്മാറ്റുകയാണെന്ന് സൗഭാഗ്യ പറഞ്ഞിരുന്നു. എങ്ങനെയൊക്കെയോ ഷൂട്ട് അവസാനിപ്പിച്ച് ഞാനും എത്തുകയായിരുന്നു. പനി മാറിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം ഭക്ഷണം കഴിക്കുന്നില്ലായിരുന്നു. വെറുതെയൊരു സന്ദര്‍ശനത്തിന് എന്ന പോലെയായി ഡോക്ടര്‍ വീട്ടില്‍ വന്നിരുന്നു. ഞാന്‍ കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് അദ്ദേഹം രാജേട്ടനെ കൂടെക്കൂട്ടുകയായിരുന്നു. അസുഖം കുറച്ച് കൂടുതലാണെന്നറിഞ്ഞതോടെ അമൃതയിലേക്ക് മാറ്റുകയായിരുന്നു. ഒന്‍പത് ദിവസം ഐസിയുവിലായിരുന്നു അദ്ദേഹം. പനി വന്നതോടെ ഇന്‍ഫെക്ഷന്‍ നെഞ്ച് മുഴുവന്‍ ബാധിച്ചു. ഓര്‍ഗന്‍ ഫെയ്‌ലിയറുണ്ടായി. 

രാത്രി 10 മണി കഴിഞ്ഞാല്‍ അദ്ദേഹം വീട്ടില്‍ എത്തിയില്ലെങ്കില്‍ ഞാന്‍ വിറയ്ക്കുമായിരുന്നു. അങ്ങനെയുള്ള ഞാന്‍ മരണവാര്‍ത്ത കേട്ടിട്ട് ഒരു ചലനവുമില്ലാതെ ഇരിക്കുകയായിരുന്നു. അതെങ്ങനെ സാധിച്ചു എന്നെനിക്കറിയില്ല. പെട്ടെന്ന് സങ്കടവും സന്തോഷവുമൊക്കെ തോന്നുന്ന ഞാന്‍ ടോട്ടലി ബ്ലാങ്കായി നിന്നു.

വിഷമിച്ചിരിക്കുന്നൊരാളെ എങ്ങനെയൊക്കെ ആശ്വസിപ്പിക്കാമെന്ന് മനസിലാക്കിയത് അതിന് ശേഷമാണ്. ഞാന്‍ സ്ഥിരമായി സാധനങ്ങള്‍ വാങ്ങിയിരുന്ന കടയിലെ ചേട്ടന്‍ വന്ന് എന്റെ തലയിലൊന്ന് തൊട്ടു, ഒരക്ഷരം അദ്ദേഹം സംസാരിച്ചിരുന്നില്ല. അതുപോലെ വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന കൂട്ടുകാരി ചിത്ര അവളുടെ നെറ്റിയിലെ പൊട്ട് എനിക്ക് വെച്ച് തന്നു. നിന്നെയൊരിക്കലും പൊട്ടില്ലാതെ കാണരുതെന്ന് പറഞ്ഞു. വേദനിച്ചിരിക്കുന്ന ഒരാള്‍ക്ക് എങ്ങനെയൊക്കെ ആശ്വാസം കിട്ടുമെന്ന് സ്വയം തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്...'' താര പറയുന്നു.

ഭര്‍ത്താവിന്റെ വിയോഗത്തെ ഓര്‍ത്തുകൊണ്ട് ചില കാര്യങ്ങളും താര കല്യാണ്‍ പറയുന്നുണ്ട്. ''കാലില്‍ മുറിവ് വന്നാലെ പനി വന്നാലോ ഡോക്ടര്‍മാര്‍ ഷുഗറുണ്ടോ പ്രഷറുണ്ടോ എന്ന് പ്രത്യേകം ചോദിക്കും. അത് ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതെല്ലാം ഒഴിവാക്കാമായിരുന്നു. എന്നാല്‍ പക്ഷെ ഇങ്ങനെയൊക്കെ പറയുമെങ്കിലും തലയിലെഴുത്തും യോഗവുമുണ്ട്. അത് നമുക്ക് മാറ്റാന്‍ പറ്റില്ല.അതിലൂടെ താന്‍ പഠിച്ച പാഠങ്ങള്‍ വേദനാജനകമായിരുന്നു. ചിലരുടെ പെരുമാറ്റങ്ങള്‍ ഏറെ വേദനിപ്പിച്ചു. ദൈവത്തെ പോലെ കണ്ടിരുന്ന ചിലര്‍ തന്റെ നേരെ തിരിഞ്ഞു എന്നും താര തുറന്നു പറയുന്നു. ഇത്രയും വേദനയ്ക്കിടയില്‍ ഇതും കൂടെ സഹിക്കണോ എന്ന് തോന്നിയ തോന്നിയ നിമിഷങ്ങള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ജീവിതമല്ലേ, എല്ലാം ഉണ്ടാകും. 

രാജേട്ടന്റെ ചേച്ചിയുടെ വീട്ടിലേക്കാണ് മൃതദേഹം കൊണ്ട് പോയത്. ഞങ്ങള്‍ക്ക് സ്വന്തമായി ഫ്‌ലാറ്റേ ഉണ്ടായിരുന്നുള്ളൂ , ഞാന്‍ താമസിച്ചത് വാടക വീട്ടിലാണ്. അവിടെ കൊണ്ട് പോകേണ്ട എന്ന് പറഞ്ഞിട്ട് ചേച്ചിയുടെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അതുപോലെ തന്നെ അന്ന് ഒരുപാട് സമയം കിടത്തിയില്ല. എന്നാലും മരണ വാര്‍ത്ത അറിഞ്ഞ് പെട്ടെന്ന് ഓടിപ്പിടിച്ച് ചിലര്‍ വന്നു. അതില്‍ താന്‍ ഒരിക്കലും മറക്കാത്ത വ്യക്തി തങ്ങള്‍ വാടകയ്ക്ക് താമസിച്ച വീട്ടിനടുത്ത് കട നടത്തിയ ആളാണ്. സാധു മനുഷ്യന്‍. ഓടിപ്പിടിച്ച് വന്നു. ഒരക്ഷരം മിണ്ടാതെ ഒരു മിനുട്ട് തന്നെ നോക്കി തല കുലുക്കി ഇറങ്ങി പോയി. തന്നെ ഏറ്റവും ആശ്വസിപ്പിച്ചത് ആ മനുഷ്യന്റെ ഔചിത്യ പൂര്‍വമുള്ള പെരുമാറ്റമാണ്.

ഒരാള്‍ അത്രയും അഫക്ടഡ് ആയി നില്‍ക്കുമ്പോള്‍ അവരുടെ മുന്നില്‍ പോയി വലിയ പഠിപ്പിക്കല്‍ കൊടുക്കേണ്ട കാര്യം ഇല്ല. പല ആള്‍ക്കാര്‍ക്കും പല രീതിയിലായിരിക്കും സമീപനം. പക്ഷെ തനിക്ക് വ്യക്തിപരമായി അങ്ങനെ ചെയ്തത് ഭയങ്കര ആശ്വാസമായി. അവിടെ നമ്മള്‍ എത്ര പഠിച്ചെന്നോ, നമ്മുടെ സ്റ്റാറ്റസ് എന്താണെന്നോ വിഷയം അല്ല. ആ അവസ്ഥയില്‍ ഇത്ര നന്നായി ഒരാള്‍ക്ക് പെരുമാറുമോ എന്ന് എനിക്കറിയില്ല. ആര്‍ക്കും വിഷമങ്ങള്‍ വരാതിരിക്കട്ടെ...''താര കല്യാണ്‍ പറയുന്നു.

thara kalyan remember husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES