Latest News

അന്നയും റസൂലിന്റെയും സമയത്ത് അഭിനയിക്കാന്‍ അറിയില്ലായിരുന്നു; ആന്‍ഡ്രിയക്ക് കവിളില്‍ അടി കൊടുത്തു; പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം പങ്ക് വച്ചത്

Malayalilife
 അന്നയും റസൂലിന്റെയും സമയത്ത് അഭിനയിക്കാന്‍ അറിയില്ലായിരുന്നു; ആന്‍ഡ്രിയക്ക് കവിളില്‍ അടി കൊടുത്തു; പിന്നീട് സോറി പറഞ്ഞു: ഷെയ്ന്‍ നിഗം പങ്ക് വച്ചത്

തിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജീവ് രവി സംവിധാനം ചെയ്ത് റിലീസ് ചെയ്ത സിനിമയായിരുന്നു അന്നയും റസൂലും. ഫഹദ് ഫാസില്‍ നായകനായ സിനിമയില്‍ നായിക തെന്നിന്ത്യന്‍ സുന്ദരി ആന്‍ഡ്രിയ ജെറമിയ ആയിരുന്നു. ഫഹദ് ഫാസിലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയാണ് ഇപ്പോഴും റസൂല്‍. സിനിമയില്‍ മറ്റൊരു പ്രധാന വേഷം ചെയ്തത് നടന്‍ ഷെയ്ന്‍ നിഗമായിരുന്നു. ഷെയ്‌നിന്റെ തുടക്കകാലത്ത് സംഭവിച്ച ചിത്രം കൂടിയായിരുന്നു ഇത്. അന്ന് പതിനഞ്ച് വയസ് മാത്രമെ നടന് പ്രായമുണ്ടായിരുന്നുള്ളു. ആന്‍ഡ്രിയയുടെ സഹോദരന്റെ കഥാപാത്രമാണ് ഷെയ്ന്‍ അവതരിപ്പിച്ചത്.

ഇപ്പോഴിതാ സിനിമയുടെ ഭാഗമായപ്പോള്‍ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഷെയ്ന്‍. നടന്‍ ആദ്യ തമിഴ് സിനിമയായ മദ്രാസ്‌കാരന്റെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ് എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു വെളിപ്പെടുത്തല്‍. ജീവിതത്തിലുണ്ടായിട്ടുള്ളതില്‍ ഏറ്റവും ലജ്ജിച്ച നിമിഷം ഏതായിരുന്നുവെന്ന് അവതാരകന്‍ ചോദിച്ചപ്പോഴാണ് അനുഭവം ഷെയ്ന്‍ തുറന്ന് പറഞ്ഞത്.

ഷൂട്ടിംഗിനിടെ നടി ആന്‍ഡ്രിയയെ ശരിക്കും തല്ലിപ്പോയതായി നടന്‍ ഷെയ്ന്‍ നിഗം പങ്ക് വച്ചത്. ഒരു അഭിമുഖത്തിനിടെ ജീവിതത്തിലുണ്ടായിട്ടുള്ളതില്‍ ഏറ്റവും ലജ്ജിച്ച നിമിഷം ഏതായിരുന്നുവെന്ന് അവതാരകന്‍ ചോദിച്ചപ്പോഴാണ് ഈ സംഭവം ഷെയ്ന്‍ തുറന്ന് പറഞ്ഞത്. ഷെയ്ന്‍ നിഗത്തിന്റെ ആദ്യ കാല ചിത്രങ്ങളില്‍ ഒന്നാണ് 'അന്നയും റസൂലും'. ഫഹദ് ഫാസിലും ആന്‍ഡ്രിയയും ഒന്നിച്ച പ്രണയ സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഈ ചിത്രത്തില്‍ ആന്‍ഡ്രിയയുടെ സഹോദരനായാണ് ഷെയ്ന്‍ വേഷമിട്ടത്. ഈ ചിത്രത്തിന്റെ സമയത്ത് അഭിനയിക്കാന്‍ അറിയില്ലായിരുന്നുവെന്നും അതിനാല്‍ താന്‍ ആന്‍ഡ്രിയയെ യഥാര്‍ത്ഥത്തില്‍ അടിച്ചു എന്നാണ് ഷെയ്ന്‍ പറയുന്നത്. ''അന്നയും റസൂലും സിനിമയില്‍ ആന്‍ഡ്രിയയെ കയ്യില്‍ പിടിച്ചിറക്കി കൊണ്ടുവന്ന് മറ്റൊരു വീട്ടിലെത്തിക്കുന്ന സീനുണ്ട്.''

അദ്ദേഹം ഫിസിക്കലി ഹോട്ട് ആണ്, ആശയങ്ങളും ആകര്‍ഷിച്ചു, പക്ഷെ ആക്ടീവ് പൊളിറ്റിക്സിലേക്ക് കടക്കുമെന്ന് എനിക്കറിയില്ലായിരുന്നു: പത്മപ്രിയ''അതിന് മുമ്പ് പിടിച്ചടിക്കുന്ന സീനില്‍ ഞാന്‍ ആന്‍ഡ്രിയയ്ക്ക് കവിളില്‍ നല്ലൊരു അടി കൊടുത്തിരുന്നു. അഭിനയം എങ്ങനെയാണുന്നുള്ള കാര്യങ്ങളൊന്നും എനിക്ക് ആ സിനിമയുടെ സമയത്ത് അറിയില്ല. അടിക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ നല്ലൊരു അടി കൊടുത്തു. അപ്പോഴെ എന്റെ കയ്യില്‍ നിന്നും എല്ലാം പോയി. പിന്നീടാണ് പിടിച്ച് വലിക്കുന്ന സീന്‍.''
''അത് ചെയ്യുന്നതിനിടയില്‍ ആന്‍ഡ്രിയയുടെ ശരീരമൊക്കെ ഉരച്ചൊക്കെയാണ് ഞാന്‍ കൊണ്ടുവന്നത്. ഇതിനെല്ലാം ശേഷം ആന്‍ഡ്രിയ മാറിയിരുന്ന് കരയുന്നതായിട്ടൊക്കെ എനിക്ക് തോന്നി. വൈകാരികമായി ഞാന്‍ അഭിനയിച്ച് പോയതാണ്. ശേഷം ഞാന്‍ ആന്‍ഡ്രിയയോട് സോറി പറഞ്ഞു. അവര്‍ എന്നോട് അതിന്റെ പേരില്‍ ഒന്നും കാണിച്ചിട്ടില്ല.''

''നോര്‍മലായി തന്നെയാണ് പെരുമാറിയത്. പക്ഷെ എനിക്ക് മനസിലായിരുന്നു. അപ്പോള്‍ നമുക്ക് ഒരു വിഷമം വരും അതാണ് എനിക്ക് ജീവിതത്തില്‍ ലജ്ജകരമായി തോന്നിയ ഒരു സംഭവം'' എന്നാണ് ഷെയ്ന്‍ പറഞ്ഞത്. അതേസമയം, മദ്രാസ്‌കാരന്‍ എന്ന തമിഴ് ചിത്രമാണ് ഷെയ്ന്റെതായി തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രം നേടുന്നത്.

shane nigam recalls embarrassing moment

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES