Latest News

ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുെ ഭാഗമായി; ഈ അപൂര്‍വനിമിഷത്തിന് സാക്ഷിയാകാന്‍ സാധിച്ചതില്‍ സന്തോഷം; മഹാകുംഭമേളയില്‍ പങ്കെടുത്ത് കൃഷ്ണകുമാര്‍; ഭംഗിയായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ മോഡി-യോഗി സര്‍ക്കാരുകളെ അഭിനന്ദിച്ചും താരം

Malayalilife
 ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുെ ഭാഗമായി; ഈ അപൂര്‍വനിമിഷത്തിന് സാക്ഷിയാകാന്‍ സാധിച്ചതില്‍ സന്തോഷം; മഹാകുംഭമേളയില്‍ പങ്കെടുത്ത് കൃഷ്ണകുമാര്‍; ഭംഗിയായി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ മോഡി-യോഗി സര്‍ക്കാരുകളെ അഭിനന്ദിച്ചും താരം

ഹാകുംഭമേളയില്‍ പങ്കെടുത്ത അനുഭവം പങ്കുവെച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍. ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂര്‍വനിമിഷത്തിനു  സാക്ഷിയാകാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് കൃഷ്ണകുമാര്‍ പറയുന്നു.

നടന്റെ കുറിപ്പ് ഇങ്ങനെ;

നമസ്‌കാരം സഹോദരങ്ങളെ ,ഒന്നരനൂറ്റാണ്ടിനിടെ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന മഹാകുംഭമേളയുടെ അപൂര്‍വനിമിഷത്തിനു സാക്ഷിയാകാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. 144 വര്‍ഷത്തിന് ശേഷമാണ് മഹാകുംഭ മേള പ്രയാഗ് രാജില്‍ സംഭവിക്കുന്നത്. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലാണ് മഹാ കുംഭ മേള ആഘോഷിക്കുന്നത്. 

മൂന്ന് പുണ്യനദികളായ ഗംഗ, യമുന, സരസ്വതി എന്നിവ കൂടിച്ചേരുന്ന സ്ഥലമാണ് ത്രിവേണി സംഗമം. ഇന്നലെ മകരസംക്രാന്തി ദിനത്തില്‍ സംഗമത്തിലെ രാജകീയ സ്‌നാനത്തില്‍ സ്‌നാനം ചെയ്തത് മൂന്നരക്കോടി ഭക്തജനങ്ങളാണ്.

ഈ വര്‍ഷം 40 കോടിയിലേറെ ഭക്തരാണ് മഹാകുംഭമേളയില്‍ പങ്കെടുക്കുന്നത് . ഇത്രയും ആളുകളെ ഉള്‍ക്കൊള്ളുന്നതിന് മനോഹരങ്ങളായ സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. 

കോടിക്കണക്കിനു സാധാരണ ജനങ്ങള്‍, വിദേശികള്‍, വിഐപികള്‍ ഉള്‍പ്പടെ ഇത്രയധികം ആളുകള്‍ പങ്കെടുക്കുന്ന മേളയില്‍ അപകടങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടാകാതെ വളരെ ഉയര്‍ന്ന രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്രയും ഭംഗിയായി സുരക്ഷാ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കിയ മോഡി-യോഗി സര്‍ക്കാരുകള്‍ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു. കൃഷ്ണകുമാര്‍ കുറിച്ചു.

 

krishanKumar IN maha kumbh mela

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES