ട്രാന്‍സ്ജെന്‍ഡേഴ്‌സിന് ഒപ്പം ഓണം ആഘോഷിച്ച് നടന്‍ സുരേഷ് ഗോപി. പ്രതീക്ഷ ഫൗണ്ടേഷന്റേയും നിലാ ചാരിറ്റബിള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ ആയിരുന്നു ആഘോഷം.ആഘോഷത്തില്‍ പങ്കെടുത്ത താരം എല്ലാവര്‍ക്കും ഓണക്കോടി നല്‍കി പാദം തൊട്ട് അനുഗ്രഹം വാങ്ങിച്ചു.
എല്ലാവരും ഒന്നുപോലെയാണെന്നും ആ തത്വമാണ് ഇവിടെ ആഘോഷിക്കപ്പെടുന്നതെന്നും ഓണാഘോഷം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ആഘോഷത്തില്‍ പങ്കെടുത്ത സുരേഷ് ഗോപി സിവില്‍ സര്‍വീസ് സ്വപ്നം കാണുന്ന അഭിരാമി എന്ന വിദ്യാര്‍ത്ഥിക്ക് പഠനത്തിനുള്ള എല്ലാ സഹായവും നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. ഇതിനു വേണ്ട ക്ലാസില്‍ അടുത്ത ദിവസം തന്നെ ചേരണമെന്നും അഭിരാമിയോട് സുരേഷ് ഗോപി പറഞ്ഞു.
ഓണാഘോഷത്തില്‍ പങ്കെടുത്ത് സംസാരിച്ച താരം താനൊരു ഇമോഷണല്‍ ബീസ്റ്റാണെന്നും ട്രോളന്‍മാര്‍ക്കുവേണ്ടിത്തന്നെയാണ് ഇതു പറയുന്നതെന്നും പറഞ്ഞു.ഇത്തരത്തിലുളള കാര്യങ്ങള്‍ പറയുമ്പോള്‍ ചില ഭാഗങ്ങള്‍ മുറിച്ചെടുത്ത് ട്രോളുമെന്നറിയാം. എന്നാല്‍, ട്രോളുന്നവരെപ്പോലെ ട്രോളപ്പെടുന്നവരെയും ജനം വിലയിരുത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.ഓണാഘോഷത്തില്‍ പങ്കെടുത്ത താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.