സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായിട്ടുള്ള നടിയാണ് സുഹാസിനി മണിരത്നം. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവച്ചും, സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോകളും എല്ലാം സുഹാസിനി നിരന്തരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. തനിക്ക് കൗതുകം തോന്നുന്ന കാര്യങ്ങളെ കുറിച്ചുള്ള സുഹാസിനിയുടെ പോസ്റ്റുകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്.
ഇപ്പോഴിതാ സുഹാസിനി പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അങ്ങനെ കൗതുകം തോന്നിയ കാര്യത്തെ കുറിച്ചാണ് സുഹാസിനി പറയുന്നത്. മണിരത്നവുമായുള്ള തന്റെ വിവാഹ ചിത്രം, ഏതോ ഒരു തെലുങ്ക് മാധ്യമത്തില്‍ അന്നത്തെ കാലത്ത് ചിത്രങ്ങളാണ് സുഹാസിനി പങ്കുവച്ചിരിയ്ക്കുന്നത്. ആരോ മൂന്ന് പേര്‍ ആണത്രെ ഈ ചിത്രം വൈറലാവുന്നു എന്ന് പറഞ്ഞ് സുഹാസിനിയ്ക്ക് അയച്ചുകൊടുത്തത്. ഇതില്‍ വൈറലാവാന്‍ മാത്രം എന്താണ് ഉള്ളത് എന്ന് സുഹാസിനി ചോദിയ്ക്കുന്നു.
'ഇപ്പോള്‍ എനിക്ക് മനസ്സിലായി വൈറലാവുന്നതിന് പ്രത്യേകിച്ച് കാരണമോ പ്രാസമോ ഒന്നും ആവശ്യമില്ല എന്ന്. ഇതൊരു വൈറല്‍ പോസിറ്റീവ് ആണ്. അറിയില്ല' എന്ന് സുഹാസിനി ഫോട്ടോയ്ക്കൊപ്പം കുറിച്ചു. ഇത് ടൈംലെസ്സ് ആയിട്ടുള്ള കാര്യമാണ്, അതുകൊണ്ട് തന്നെ വൈറലാവുന്നതില്‍ അര്‍ത്ഥമുണ്ട് എന്ന് പറഞ്ഞ് കമന്റുകളും വരുന്നുണ്ട്.
1988 ല്‍ നടന്ന ആ വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സുഹാസിനി പങ്കുവച്ചിരിയ്ക്കുന്നത്. ഒരു മകനാണ് ഇരുവര്‍ക്കുമുള്ളത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ബന്ധം വേര്‍പെടുത്തുന്ന സെലിബ്രിറ്റികള്‍ക്കിടയില്‍ മുപ്പത്തിയഞ്ച് വര്‍ഷം ഒരുമിച്ച് ജീവിയ്ക്കുക എന്നാല്‍ അതും വൈറലാവാനുള്ള കാരണമാണെന്നാണ് ആരാധകരുടെ കമന്റുകള്‍.