നടി സുഹാസിനിയെക്കുറിച്ച് നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. താന്‍ ഒരു സുന്ദരിയാണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളത് സുഹാസിനിക്കാണെന്നുമാണ് നടന്‍ പറയുന്നത്.വെര്‍ഡിക്റ്റ്' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ചിനിടെയാണ് സുഹാസിനിയെ കുറിച്ച് പാര്‍ഥിപന്റെ പരാമര്‍ശം. 50 വസസായ വിവരം സുഹാസിനി തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞതിനെ കുറിച്ചാണ് പാര്‍ഥിപന്‍ പറയുന്നത്....
സുഹാസിനിയുടെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും. എന്നാല്‍ താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതല്‍ ഉള്ളത് സുഹാസിനിക്കാണ്. ഒരു ദിവസം അവര്‍ എന്നെ വിളിച്ചു പറഞ്ഞു, 'പാര്‍ഥിപന്‍ എനിക്ക് ഇന്ന് 50 വയസായി' എന്ന്. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസ്സിന് ശേഷം അവരുടെ പ്രായം മറക്കും.''
ആരും പിന്നീട് പ്രായം പറയില്ല. 50 വയസില്‍ ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കില്‍ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50ാം വയസിലും എന്തൊരു സുന്ദരി ആണെന്ന് കാണൂ. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം'' എന്നാണ് പാര്‍ഥിപന്‍ പറയുന്നത്. അതേസമയം, പ്രായത്തിന്റെ പേരില്‍ പാര്‍ഥിപന്‍ തന്നെ കളിയാക്കുന്നതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ സുഹാസിനിയും സംസാരിച്ചിരുന്നു. തനിക്കിപ്പോള്‍ 63 വയസ്സായി. എണ്‍പത് കഴിഞ്ഞാലും പ്രായം തുറന്ന് പറയുന്നതില്‍ ഒരു മടിയും ഇല്ല. ഞാന്‍ പറയും. വയസ് എന്നാല്‍ അനുഭവമാണ്, അത് പററയുന്നതില്‍ എന്താണ് പ്രയാസം. അതൊരു അഭിമാനമാണ് എന്നായിരുന്നു സുഹാസിനി പറഞ്ഞത്..