വണ്ണത്തിന്റെയും പേരില്‍ കരിയറില്‍ നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി അഞ്ജലി ആനന്ദ്. സംവിധായിക ഫറാ ഖാന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും താരം മനസ് തുറന്നത്. ഒരിക്കല്‍ തന്നോട് വണ്ണം കുറച്ചാല്‍ മാത്രമേ അവസരം നല്‍കൂ എന്ന് കാസ്റ്റിങ് ഡയറക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അഞ്ജലി വെളിപ്പെടുത്തുന്നു.
''2020 ല്‍ ഞാന്‍ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലായിരുന്നു. അഭിനയം ഉപേക്ഷിച്ച് ഇന്ത്യയില്‍ നിന്നു തന്നെ പോകാന്‍ വരെ ഞാന്‍ തീരുമാനിച്ചിരുന്നു. എനിക്ക് അവസരങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നില്ല. പിന്നാലെ ലോക്ഡൗണ്‍ വന്നു. കയ്യിലുള്ള പണവും തീര്‍ന്നു. വെറും ആറ് മാസത്തിനുള്ളില്‍ എന്റെ സേവിങ്സെല്ലാം കാലിയായി.''
'ആ സമയത്ത് സുഹൃത്തുക്കള്‍ എന്നെ ഗോവയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അതിനിടെയാണ് ഒരു കാസ്റ്റിങ് ഡയറക്ടറുടെ മെസേജ് വരുന്നത്. എന്നെ കാണുമ്പോഴൊക്കെ 'നീ വണ്ണം കുറച്ചാല്‍ നമുക്ക് എന്തെങ്കിലും ചെയ്യാം' എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ കരണ്‍ ജോഹറെ കാണാന്‍ പോകുമ്പോള്‍ എന്റെ അമ്മയ്ക്കും വലിയ സംശയമായിരുന്നു. 'അദ്ദേഹം എന്തിനാണ് നിന്നെ കാണുന്നത്?' എന്നായിരുന്നു അമ്മ ചോദിച്ചത്'' എന്ന് അഞ്ജലി ഓര്‍ക്കുന്നു.
എന്നാല്‍ തന്റെ ഫോട്ടോകളും ഓഡിഷനും കണ്ടതിന് ശേഷം കരണ്‍ ജോഹറിന് തന്നെ ഇഷ്ടപ്പെടുകയായിരുന്നുവെന്നും അങ്ങനെയാണ് ആ വലിയ ചിത്രത്തിലേക്ക് താന്‍ എത്തുന്നതെന്നും അഞ്ജലി വ്യക്തമാക്കുന്നു. സംവിധായകന്‍ കട്ട് പറഞ്ഞതിന് ശേഷവും താന്‍ നിര്‍ത്താതെ കരഞ്ഞ സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു.ഇമോഷണല്‍ രംഗങ്ങള്‍ തന്നെ മാനസികമായി ചിലപ്പോഴൊക്കെ ബാധിക്കാറുണ്ടെന്ന് നടി വ്യക്തമാക്കി. സംവിധായകന്‍ കട്ട് പറഞ്ഞതിന് ശേഷവും ആ കഥാപാത്രത്തിന്റെ അതേ ഇമോഷനില്‍ ഞാന്‍ നിന്നുപോയിട്ടുള്ള കുറേ സംഭവങ്ങളുണ്ടായിട്ടുണ്ട്. തമിഴിലാണെങ്കിലും എനിക്ക് അത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. 'അങ്ങാടി തെരു' എന്ന സിനിമയുടെ ക്ലൈമാക്‌സ്.
എന്റെ കാല് പോയതിന് ശേഷം നായകന്‍ എന്റെ അടുത്ത് വന്ന് കരയുന്ന സീനുണ്ട്. അതുപോലെ ആ മാനേജര്‍ ഉപദ്രവിക്കുന്ന സീനുണ്ട്. അത് നമ്മള്‍ ശരിക്കും ഗവണ്‍മെന്റ് ആശുപത്രിയില്‍ തന്നെയായിരുന്നു ഷൂട്ട് ചെയ്തത്. ആ സീനില്‍ നിങ്ങള്‍ കാണുന്ന ആളുകളില്‍ കൂടുതലും അവിടെയുണ്ടായിരുന്ന രോഗികളായിരുന്നു. എനിക്ക് ഭക്ഷണം കഴിക്കാന്‍ പറ്റില്ല. വിശ്രമിക്കാന്‍ പറ്റില്ല'- അഞ്ജലി പറഞ്ഞു.
'ആ ബെഡില്‍ നിന്ന് താഴെ ഇറങ്ങാന്‍ പോലും പറ്റില്ലായിരുന്നു. കാരണം എന്താണെന്നു വച്ചാല്‍, എന്റെ കാല് മടക്കി കെട്ടി വച്ചിരിക്കുകയാണ്. കാല് പോയ സീന്‍ ആണല്ലോ അത്. ബെഡിന് താഴെ ഒരു തുളയുണ്ടാക്കി അവിടെ ഗ്രീന്‍മാറ്റ് വച്ച് മേക്കപ്പ് ഒക്കെ ചെയ്താണ് കാലിന്റെ രംഗങ്ങളെടുത്തത്. എനിക്ക് പക്ഷേ അവിടെ ഒന്നും ചെയ്യാന്‍ പറ്റില്ല, കാരണം അത് സര്‍ക്കാര്‍ ആശുപത്രിയാണ്, ഒറിജിനല്‍ ലൊക്കേഷനാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ കാല്‍ അങ്ങനെ മടക്കി കെട്ടി വച്ചിരിക്കുകയാണ്. അത് മാറ്റാനേ പാടില്ലായിരുന്നു. എനിക്കത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എനിക്കുണ്ടായ ബുദ്ധിമുട്ടുകളായിരുന്നോ ആ ഷോട്ടിലുണ്ടായിരുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. പക്ഷേ ആ ഷോട്ട് എന്റെ നിയന്ത്രണങ്ങള്‍ക്കപ്പുറമായിരുന്നു. ഞാന്‍ കരയാന്‍ തുടങ്ങി. ക്യാമറ കട്ട് പറഞ്ഞതിന് ശേഷവും ഞാന്‍ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു'- അഞ്ജലി പറഞ്ഞു.
മറ്റൊരു അനുഭവവും അഞ്ജലി പങ്കുവെച്ചു. 'മതി മതി എന്നവര്‍ പറഞ്ഞിട്ടും ഞാന്‍ നിര്‍ത്തിയില്ല. ചില സീനുകള്‍ ഇതുപോലെ നമ്മളെ ബാധിക്കും. തെലുങ്കില്‍ ഒരു സീരിസ് ചെയ്തിരുന്നു. അതില്‍ ഒരാള്‍ എന്നെ കയറി പിടിക്കുന്ന ഒരു സീനുണ്ടായിരുന്നു. നമ്മുടെ അനുവാദമില്ലാതെ കയറി പിടിക്കുന്ന ഒരു സീനായിരുന്നു അത്. ഞാന്‍ തിരിഞ്ഞ് കാമറയിലേക്ക് നോക്കുമ്പോള്‍ കട്ട് ആണ്. പക്ഷേ ഞാനപ്പോഴേക്കും കരയാന്‍ തുടങ്ങി. കാമറ റോളായിരുന്നു. അതൊരിക്കലും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഷോട്ട് ആയിരുന്നില്ല. സ്‌ക്രിപ്റ്റില്‍ ഇല്ല അങ്ങനെയൊരു സീന്‍. ആ ഷോട്ട് ഇപ്പോഴും ആ സീരിസിലുണ്ട്.
കണ്‍ട്രോള്‍ വിട്ട് ഞാന്‍ എന്തിനാണ് കരഞ്ഞതെന്ന് എനിക്കിപ്പോഴും അറിയില്ല. എവിടുന്നൊക്കെയാണ് ആ ട്രോമ നമ്മുടെ മനസിലേക്ക് വരുന്നതെന്ന് നമുക്കറിയില്ല തന്റെ അവസ്ഥ കണ്ട് കൂടെയുണ്ടായിരുന്നവര്‍ പേടിച്ചുപോയെന്നും നടി കൂട്ടിച്ചേര്‍ത്തു. 'പക്ഷേ എന്റെ കൂടെ അഭിനയിച്ച നടന്‍ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, എല്ലാം ഓക്കെയാണ്, ഞാന്‍ നിന്നെ ഒന്നും ചെയ്തിട്ടില്ലെന്ന്. അദ്ദേഹം പേടിച്ചു പോയി ഞാന്‍ കരയുന്നത് കണ്ടിട്ട്. അത് സംവിധായകന്റെയോ കൂടെ അഭിനയിക്കുന്നവരുടെയോ ഒന്നും കുഴപ്പമല്ല. ചില ട്രോമകള്‍ ആ സമയത്ത് നമ്മുടെ ഉള്ളിലൂടെ കടന്നുവരും. അത് പുറത്തേക്ക് വരും. അത്രയേ ഉള്ളൂ'
രണ്‍വീര്‍ സിങും ആലിയ ഭട്ടും പ്രധാന വേഷങ്ങളിലെത്തിയ 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി ആനന്ദ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. പിന്നീട് നിരവധി സിനിമകളിലും വെബ് സീരീസുകളിലും അഭിനയിച്ച് കയ്യടി നേടിയ താരം നൃത്തത്തിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.
നടന്‍ ദിനേശ് ആനന്ദിന്റെ മകളാണെങ്കിലും സിനിമാലോകത്ത് സ്വന്തം പ്രയത്‌നം കൊണ്ടാണ് താരം ഇടംനേടിയത്. താരപുത്രിയാണെങ്കിലും കരിയറിന്റെ തുടക്കത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ടെലിവിഷന്‍ പരമ്പരകളിലൂടെ അഭിനയരംഗത്തെത്തിയ അഞ്ജലിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം 'ധമാല്‍ 4' ആണ്.