നെഞ്ചത്തെ കിള്ളാതെ' എന്ന തമിഴ് സിനിമയിലൂടെ നായികയായി അരങ്ങേറി പിന്നീട് തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നായികനടിയായി മാറിയ ഒരാളാണ് നടി സുഹാസിനി. സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് ക്യാമറ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഒരാളാണ് സുഹാസിനി. നടനും സംവിധായകനുമായ ചാരുഹാസന്റെ മകള്‍ കൂടിയാണ് സുഹാസിനി. സംവിധായകന് മണിരത്നത്തെയാണ് സുഹാസിനി വിവാഹം ചെയ്തത്.
മലയാളത്തില്‍ സുഹാസിനി നായികയായി അരങ്ങേറുന്നത് മമ്മൂട്ടി ചിത്രമായ കൂടെവിടെയിലൂടെയാണ്. മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് സുഹാസിനി ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. ആ കാലത്തിലെ ഹിറ്റ് ജോഡികളാണ് ഇരുവരും. വിവാഹിതയായ ശേഷം സുഹാസിനി പിന്നീട് മറ്റ് വേഷങ്ങളിലേക്ക് മാറി. തമിഴ് സൂപ്പര്‍താരം കമല്ഹാസന് സുഹാസിനിയുടെ അച്ഛന്റെ സഹോദരന് കൂടിയാണ്.
ഇത്രയും വലിയ താരകുടുംബത്തില്‍ നിന്നും വന്നതായതുകൊണ്ട് തന്നെ സുഹാസിനി തുടക്കത്തില്‍ തന്നെ ഏറെ ശ്രദ്ധിനേടിയെടുത്തു. മണിരത്നം, സുഹാസിനി ദമ്പതികള്‍ക്ക് ഒരു മകനാണ് ഉള്ളത്. 1988-ലായിരുന്നു ഇരുവരുടെയും വിവാഹം നടക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലും സുഹാസിനി വളരെ സജീവമായി നില്ക്കുന്ന ഒരാളാണ്. ഈ കഴിഞ്ഞ ദിവസം സുഹാസിനി പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.
മഹതി എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൂട്ട് ഒരു ചിത്രത്തില്‍ അഭിനയിച്ചവര്‍ വീണ്ടും ഒന്നിച്ചപ്പോള്‍ അന്ന് എടുത്തൊരു ഫോട്ടോ സുഹാസിനി റീക്രീറ്റ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. '23 വര്‍ഷത്തിന് ശേഷം ഈ കോമ്പിനേഷന്‍ മഹതിയുടെ ഷൂട്ടിങ്ങില്‍ പുനര്‍സൃഷ്ടിച്ചു. വൈ വിജയയും രജിതയും ഞാനും.. നന്ദി രജിത..'', സുഹാസിനി ചിത്രത്തിന് ഒപ്പം കുറിച്ചു.