Latest News

പിറ്റേന്ന് സെറ്റ് മുഴുവന്‍ റെഡിയായി പക്ഷേ ശ്രീനിവാസന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥ; ശ്രീനിവാസൻ എന്ന ഭാഗ്യത്തിന് പറ്റി തുറന്നു പറഞ്ഞ് നിര്‍മ്മാതാവ് സതീഷ് കുറ്റിയില്‍

Malayalilife
പിറ്റേന്ന് സെറ്റ് മുഴുവന്‍ റെഡിയായി പക്ഷേ ശ്രീനിവാസന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥ; ശ്രീനിവാസൻ എന്ന ഭാഗ്യത്തിന് പറ്റി തുറന്നു പറഞ്ഞ് നിര്‍മ്മാതാവ് സതീഷ് കുറ്റിയില്‍

ലയാള സിനിമാ നടനും തിരക്കഥാകൃത്തും സം‌വിധായകനുമാണ് ശ്രീനിവാസൻ. 1956 ഏപ്രിൽ 4-ന് കൂത്തുപറമ്പ് പാട്യത്ത് ജനിച്ചു. നർമ്മത്തിനു പുതിയ ഭാവം നൽകിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസൻ മകനാണ്. ഇളയ മകൻ ധ്യാൻ സഹോദരൻ സംവിധാനം ചെയ്ത ത്രില്ലർ സിനിമയായ തിരയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.

കിണ്ണം കട്ട കളളന്‍ എന്ന ചിത്രത്തിന്‌റെ സമയത്ത് ശ്രീനിവാസനൊപ്പമുളള അനുഭവമാണ് നിര്‍മ്മാതാവ് സതീഷ് കുറ്റിയില്‍ വെളിപ്പെടുത്തിയത്. പടം തുടങ്ങാനുളള എല്ലാ സംവിധാനങ്ങളുമായി ഷൂട്ടിംഗിന്റെ തലേദിവസം ശ്രീനിവാസൻ എല്ലാവരെയും നന്നായൊന്ന് സല്‍ക്കരിച്ചു. പതിവില്‍ നിന്നും കൂടുതലായി അദ്ദേഹം അന്ന് വിസ്‌കി കഴിച്ചു. പിറ്റേന്ന് സെറ്റ് മുഴുവന്‍ റെഡിയായി. പക്ഷേ ശ്രീനിവാസന് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. ഒരു ദിവസത്തേക്ക് ഷൂട്ടിംഗ് നിറുത്തിവെച്ചു. 

പക്ഷേ അത് കഴിഞ്ഞ നടന്നതൊക്കെ ഭാഗ്യമാണ്. ശ്രീനിവാസൻ സ്ക്രിപ്റ്റ് നന്നായി വായിക്കാണമെന്നു പറഞ്ഞു. അങ്ങനെ വായിക്കാന്‍ കൊടുത്ത സ്‌ക്രിപ്റ്റ് സമയമെടുത്ത് അദ്ദേഹം തിരുത്തി. ഒടുവില്‍ 45 ദിവസത്തിലധികം എടുക്കുമായിരുന്ന തിരക്കഥ 21 ദിവസമാക്കി അദ്ദേഹം മാറ്റി. കെകെ ഹരിദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനിവാസനൊപ്പം ജഗദീഷ്, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

sreenivasan disease malayalam movie script correction

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES