പരസ്യ സംവിധാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രീകുമാര്‍ മേനോന്‍ ഒടിയനുമായി മലയാള സിനിമയിലേക്ക് എത്തിയപ്പോള്‍ ചിത്രം മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് ഏറ്റെടുത്തത്. ഒടിയനെതിരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായപ്പോയും സിനിമ വിജയത്തോടെ മുന്നേറുകയാണ്. ചിത്രത്തിനെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണങ്ങള്‍ ഉണ്ടായപ്പോഴും മഞ്ജുവാര്യര്‍ പ്രതികരിക്കാത്തതിനെതിരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരിക്കുകയാണ് മഞ്ജുവിന്റെ മൗനം തന്നെ ആത്ഭുതപ്പെടുത്തിയെന്നും ശ്രീകുമാര്‍ മേനനോന്‍ പറുന്നു.
പ്രതിസന്ധികളുടെ നടുവില്‍ തന്റെ കന്നി ചിത്രം ഒടിയന്‍ ഉഴലുമ്പോഴും, നായിക മഞ്ജു വാര്യരുടെ മൗനം അത്ഭുതപ്പെടുത്തിയെന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. പ്രതികരിക്കുന്നത്. ന്യൂസ് 18 കേരളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സംവിധായകന്‍ മനസ് തുറന്നത്. സിനിമയെ സപ്പോര്‍ട്ട് ചെയ്‌തൊരു പോസ്റ്റ് പോലും ഇടാന്‍ മഞ്ജു തയ്യാറായില്ലെന്നും മേനോന്‍ പറയുന്നു. നിലപാടുകള്‍ തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ മഞ്ജുവിന് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ശ്രീകുമാര്‍ പറയുന്നു.
അവരുടെ ചെറിയ സിനിമകളെപോലും പ്രകീര്‍ത്തിച്ചു പോസ്റ്റ് ഇടുന്നു. അടുത്തിടെ ഷൂട്ടിംഗ് നടന്ന ചിത്രത്തിലെ സംവിധായകനൊപ്പവും മറ്റുമുള്ള വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നു. സുഹൃത്തുക്കളുടെ സിനിമകള്‍, പല പ്രാവശ്യമായി പോസ്റ്റ് ചെയ്യുന്നു. ഒടിയന്‍ പോലുള്ളൊരു സിനിമ, അവരുടെ മുജ്ജന്മ ഭാഗ്യമാണ്. മോഹന്‍ലാല്‍, പ്രകാശ് രാജ് എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന കഥാപാത്രമാണെന്നും ശ്രീകുമാര്‍ പറയുന്നു.
എന്നാല്‍ ഇപ്പോഴത്തെ മഞ്ജുവിന്റെ നിലപാടുകള്‍ അവരുടെ പ്രതിച്ഛായയെ മാറ്റിമറിക്കുന്നുവെന്നും ശ്രീകുമാര്‍ അഭിപ്രായപ്പെടുന്നു. അവര്‍ ഉണ്ടാക്കിയെടുത്ത നിലയും വിലയുമുണ്ട്, അത് കൃത്യമായ നിലപാടുകളിലൂടെ വന്നതാണ്. ഇപ്പോഴത്തെ പ്രവര്‍ത്തികള്‍ ആരെയെങ്കിലും ഭയന്നിട്ടാണോയെന്നും സംശയമുണ്ട്. അവരുടെ പ്രതിസന്ധികളില്‍ സ്വന്തം ഭാവി റിസ്‌ക് ചെയ്ത് നിന്നിട്ടുണ്ട്. അവര്‍ കേരള പൊതു സമൂഹത്തിനു മുന്‍പില്‍ ഒരുപാട് ചോദ്യങ്ങള്‍ നേരിടുന്നുമുണ്ട്. ഇതുവരെയുള്ള നിലയും, വിലയും ഒരടിക്കു താഴെ പോവുന്ന രീതിയില്‍ ആണിപ്പോഴത്തെ ചെയ്തികള്‍. അവരുടെ കൂടെ പരസ്യമായി നില്‍ക്കുന്ന ഒരേയൊരു നടന്‍ മോഹന്‍ലാല്‍ ആണെന്നും ശ്രീകുമാര്‍ പറയുന്നു.
അവരുടെ നിലപാട് മാറ്റം ഒരുപാടുണ്ട്. ഇത് അവര്‍ മൂന്നു കൊല്ലം കൊണ്ട് ഉണ്ടാക്കിയെടുത്ത നിലയും വിലയും ഒളിച്ചു പോകുന്ന രീതിയിലാണ്. ഹൌ ഓള്‍ഡ് ഏറെ യുവിന് ശേഷം അവരുടെ സിനിമകള്‍ പലതും വിജയിച്ചില്ലെങ്കിലും അവര്‍ സോഷ്യലി റെലെവന്റ് ആയി നില്‍ക്കുകയായിരുന്നു എന്നും ശ്രീകുമാര്‍ പറയുന്നു. എന്നാല്‍ ശ്രീകുമാറിന്റെ പ്രതികറരണത്തിന് പിന്നാലെ ഒടിയന്‍ സിനിമ കാണണമെന്ന് അഭ്യര്‍ത്ഥനയുമായി മഞ്ജുവും രംഗത്തെത്തി. തേങ്കുറിശ്ശിയില്‍ മൂടി നിന്ന് കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു പോയിരിക്കുന്നെന്നും ഇനിയും സിനിമ കാണാത്തവര്‍ പോയി കാണണമെന്നും മഞ്ജു പറയുന്നു.