Latest News

ഒടിയന്റെ രണ്ടാം പിറന്നാള്‍ ദിനത്തില്‍ മറ്റൊരു സന്തോഷം കൂടി; കുറിപ്പ് പങ്കുവെച്ച് മഞ്ജു വാര്യര്‍

Malayalilife
ഒടിയന്റെ രണ്ടാം പിറന്നാള്‍ ദിനത്തില്‍ മറ്റൊരു സന്തോഷം കൂടി; കുറിപ്പ്  പങ്കുവെച്ച് മഞ്ജു വാര്യര്‍

 വിഎ ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ചിത്രമാണ് ഒടിയന്‍.  മലയാള പ്രേക്ഷകര്‍ക്ക് കഥയിലും അവതരണത്തിലും പുതിയൊരു പ്രമേയം കൊണ്ട് വന്ന് വലിയൊരു വിസ്മയം നല്‍കിയ ചിത്രമായിരുന്നു ഒടിയന്‍. ഇന്നേക്ക് മോഹന്‍ലാല്‍ ഒന്നിലധികം ഗെറ്റപ്പുകളിലെത്തിയ സിനിമ പിറന്നിട്ട് രണ്ട് വര്‍ഷം പൂർത്തീകരിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ  തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ 
ഒടിയന്റെ തിരക്കഥ പുസ്തകമായി പുറത്തിറങ്ങുകയാണെന്ന് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചിരിക്കുകയാണ്. അതേസമയം നടി മഞ്ജു വാര്യരും   ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുകയാണ്.

'ഇന്ന് 'ഒടിയന്‍' റിലീസ് ചെയ്തിട്ടു രണ്ടു വര്‍ഷം. ഒരു വലിയ സിനിമയ്ക്ക് അര്‍ഹമായ വിധം വലിയ അഭിനന്ദനങ്ങളും വലിയ വിമര്‍ശനങ്ങളും ആ സിനിമ ഏറ്റുവാങ്ങി. എന്നെ സംബന്ധിച്ചിടത്തോളം നല്ല ഓര്‍മകളുടെ സുന്ദരസമാഹാരമാണ് ആ സിനിമ. എന്റെ ചങ്ങാത്തങ്ങളുടെ ആഘോഷം കൂടിയായിരുന്നു, ഒടിയന്‍. പ്രിയപ്പെട്ടവരായ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, വി.എ. ശ്രീകുമാര്‍, ആന്റണി പെരുമ്പാവൂര്‍, പത്മകുമാര്‍, ഷാജി കുമാര്‍...

ഒടിയന്റെ തിരക്കഥയോട് വ്യക്തിപരമായി എനിക്ക് ഇഷ്ടമേറെയാണ്. ഒരു വലിയ വാണിജ്യ സിനിമയെ കലാംശം കുറയാതെയും നോണ്‍ ലീനിയര്‍ ആയും തിരക്കഥയിലൂടെ സമീപിക്കാനായതിന്റെ സന്തോഷം. സിനിമയ്ക്ക് മുന്‍പേ തിരക്കഥ പ്രസാധനം ചെയ്യാന്‍ ആവശ്യങ്ങളുണ്ടായെങ്കിലും ഞാനതു വേണ്ടെന്നു വച്ചു. സിനിമ റിലീസ് ചെയ്ത ശേഷം, സ്‌ക്രിപ്റ്റിനും ഡയലോഗുകള്‍ക്കും ഏറെ ഇഷ്ടക്കാരുണ്ടായി.

അപ്പോഴും പുസ്തകമാക്കുന്നത് എന്റെ ആലോചനയില്‍ വന്നില്ല. സ്വാഭാവികമായ മടി വലിയ കാരണം തന്നെയാണ്. (ദേശീയ അവാര്‍ഡ് വാങ്ങിത്തന്ന 'കുട്ടിസ്രാങ്കി' ന്റെ തിരക്കഥ ഇതുവരെ പുസ്തകമാകാത്തതിനും മറ്റൊരു കാരണമില്ല.) ഇപ്പോഴിതാ, ഒടിയന്റെ ഈ രണ്ടാം പിറന്നാള്‍ ദിനത്തില്‍, തിരക്കഥ പുസ്തകമായി വൈകാതെ ഇറങ്ങുന്ന സന്തോഷം അറിയിക്കുന്നു. നല്ല പുസ്തകങ്ങളുടെ നിര്‍മിതിക്കും പ്രസാധനത്തിനും പേരെടുത്ത ഡോണ്‍ ബുക്‌സ് ആണു പ്രസാധകര്‍. അതിന്റെ അമരക്കാരനും പ്രിയ സുഹൃത്തുമായ അനില്‍ വേഗയുടെ പ്രസാധനമികവും ഡിസൈന്‍ വൈദഗ്ധ്യവും ഒടിയന്‍ പുസ്തകത്തെ മികവുറ്റതാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പോസ്റ്റര്‍ അനിലിന്റെ വിരല്‍വരത്തിന്റെ മുദ്രയാണ്. പുസ്തകത്തിന്റെ പ്രകാശനവിവരങ്ങള്‍ പിന്നീടറിയിക്കാം.

odiyan movie second anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES