Latest News

ഇന്ന് ശ്രീദേവിയുടെ മൂന്നാമത്തെ ചരമവാർഷികം; അമ്മ തന്നെ പറ്റി പറഞ്ഞ വാക്കുകൾ പങ്കുവച്ച് ജാനവി കപൂർ

Malayalilife
topbanner
ഇന്ന് ശ്രീദേവിയുടെ മൂന്നാമത്തെ ചരമവാർഷികം; അമ്മ തന്നെ പറ്റി പറഞ്ഞ വാക്കുകൾ പങ്കുവച്ച് ജാനവി കപൂർ

മിഴ് , ഹിന്ദി , തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിലാണ് പ്രശസ്ത നടി ശ്രീദേവി അഭിനയിച്ചിട്ടുള്ളത്. ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർ താരം ആയി അറിയപ്പെടുന്ന ഇവർ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ അഭിനേത്രികളിൽ ഒരാളാണ്. 1996 ജൂൺ 2-ന് ശ്രീദേവി പ്രമുഖ ഉർദു-ഹിന്ദി ചലച്ചിത്ര നിർമ്മാതാവും മുൻപ് വിവാഹിതനുമായിരുന്ന ബോണി കപൂറിനെ വിവാഹം ചെയ്തു. ഇവർക്ക് ജാൻ‌വി, ഖുശി എന്നീ രണ്ട് പെൺ കുട്ടികളെക്കൂടാതെ ബോണി കപൂറിന് ആദ്യ പത്നിയായ മോണാ ഷൂരിയിൽ അർജുൻ കപൂർ, അൻഷുല എന്നിങ്ങനെ രണ്ടു കുട്ടുകളുമുണ്ട്.

ഇന്ന് ശ്രീദേവിയുടെ മൂന്നാം ചരമവാർഷികത്തിൽ എല്ലാവരും നടിയെ ഓർമിച്ചു ചിത്രങ്ങളും പോസ്റ്റുകളും ഇട്ടു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അമ്മയുടെ ചരമവാർഷിക ദിനത്തിൽ മകൾ ജാൻവി കപൂർ പങ്കുവെച്ച കുറിപ്പാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ഹൃദയസ്പർശിയായ വാക്കുകൾ പങ്കുവെച്ചിരിക്കുന്നത്. ശ്രീദേവി എഴുതിയ കുറിപ്പാണ് ജാൻവി പങ്കുവെച്ചിരിക്കുന്നത്. മിസ് യു എന്ന് കുറിച്ചു കൊണ്ടാണ് ശ്രീദേവി എഴുതിയ നോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. "ഐ ലവ് യു മൈ ലബ്ബു. നീയാണ് ലോകത്തിലെ ഏറ്റവും മികച്ച കുഞ്ഞ്. ഖുഷിയും അമ്മയുടെ ഓർമ പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. അച്ഛൻ ബോണി കപൂറിനോടൊപ്പമുള്ള ശ്രീദേവിയുടെ ചിത്രമാണ് ഖുഷി പങ്കുവെച്ചിരിക്കുന്നത്. ഇതൊക്കെ തന്നെ ആരാധകർ ശ്രീദേവിയുടെ ഓർമ്മകളോടൊപ്പം പങ്കുവച്ചിരുന്നു. 

1997 ല്‍ അഭിനയ രംഗത്ത് നിന്ന് താത്കാലികമായി വിടപറഞ്ഞ ശ്രീദേവി 15 വര്‍ഷത്തിന് ശേഷം 2012 ല്‍ ഇംഗ്ലീഷ് വിംഗ്ലിഷ് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. തുടര്‍ന്ന് 2013 ല്‍ രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.  2017 ല്‍ പുറത്തിറങ്ങിയ മാം ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

sreedevi janavi kapoor bollywood movie death

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES