മലയാളികളുടെ എക്കാലത്തെയും പ്രിയനടനാണ് സിദ്ദിഖ്. മിമിക്രി താരമായും, നടനായും, സഹനടനായും, വില്ലനായും കോമഡി അങ്ങനെ എല്ലാ കഥാപാത്രങ്ങളും സിദ്ധിഖിന് വഴങ്ങും. ഏത് കഥാപാത്രമായാലും അതെല്ലാം താരത്തിന്റെ കൈകളില്‍ ഒതുങ്ങും. 30 വര്‍ഷത്തോളമായി സിദ്ധിഖിന്റെ സാന്നിധ്യം മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇപ്പോള്‍ താരം ഏത് വേഷം ചെയ്താലും കാണികളെ അത്ഭുതപ്പെടുത്തികൊണ്ട് ഇരിക്കുകയാണ്.ഇപ്പോഴിതാ മൊട്ടത്തലയും,സോള്‍ട്ട് ആന്‍ഡ് പേപ്പര്‍ ലുക്കില്‍ താടിയുമായി കൊലമാസ് ലുക്കില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം.
ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ പകര്‍ത്തിയ ചിത്രത്തില്‍ വമ്പന്‍ മേക്കോവറിലാണ് താരത്തെ കാണാനാവുക. ഫിറ്റ്നെസിന്റെ കാര്യത്തില്‍ സൂപ്പര്‍ താരങ്ങളെ പോലും വെല്ലുന്ന ലുക്കിലാണ് സിദ്ദീഖിനെ ചിത്രത്തില്‍ കാണുന്നത്. <
സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേര് ചിത്രത്തിനു താഴെ കമന്റുകളിടുന്നുണ്ട്. അമേരിക്കന്‍ റസ്ലര് ആയ ഗോള്ഡ്ബര്ഗിനെപ്പോലെ ഉണ്ടെന്നായിരുന്നു കൂടുതല്‍ ആളുകളും അഭിപ്രായപ്പെട്ടത്. മൊട്ട ബോസ് ലുക്കില്‍ ഒരു സിനിമ ചെയ്യൂ, മുള്ളന്‍ ചന്ദ്രപ്പ്! റിലോഡഡ് എന്നുമുണ്ട് കമന്റുകള്‍.
മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'നേര്' എന്ന ചിത്രത്തിലാണ് സിദ്ദിഖ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആ സിനിമയ്ക്കു വേണ്ടിയാണോ ഗംഭീര മേക്കോവറെന്ന് സംശയിക്കുന്ന ആരാധകരും കുറവല്ല.