മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശോഭന. സിനിമയില്‍ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും നൃത്താധ്യാപനവും പ്രോഗ്രാമുകളുമായും ശോഭന കലാരംഗത്ത് തിളങ്ങിനില്‍ക്കുകയാണ്. സാമൂഹ്യ മാധ്യമത്തിലൂടെയും ശോഭന തന്റെ വിശേഷങ്ങള്‍ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ ശോഭനയുടെ ഒരു പുതിയ ഫോട്ടോയാണ് ഓണ്‍ലൈനിലെ ചര്‍ച്ച.
യാത്രകളെ ഇഷ്ടപ്പെടുന്ന താരം തന്നെ ഈജിപ്ത് യാത്രയ്ക്കിടയിലുള്ള ചിത്രമാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുന്നത്.നെക്രോപൊളിസ്-മരിച്ചവരുടെ നഗരം, കൂടുതല്‍ കാഴ്ചകള്‍ക്കായി കാത്തിരിക്കൂ..' എന്ന കുറിപ്പിനൊപ്പമാണ് ശോഭന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തിലെ ശോഭനയുടെ ലുക്കാണ് ആരാധകരെ ചിത്രത്തിലേക്ക് അടുപ്പിച്ചത്. വളരെ പെട്ടെന്ന് തന്നെ ചിത്രങ്ങള്‍ വൈറലായി. 90കളില്‍ നിറഞ്ഞുനിന്നിരുന്ന ശോഭന എന്ന നടിയെ ഈ ചിത്രത്തിലൂടെ കാണാനാകുന്നു എന്നതാണ് ഭൂരിഭാഗം ആരാധകരും കമന്റുകളിലൂടെ അറിയിച്ചിരിക്കുന്നത്.
അഭിനയ ജീവിതത്തില്‍ ഇടവേള എടുത്തതിനുശേഷം ചെന്നൈയില്‍ കലാതര്‍പ്പണ എന്ന നൃത്ത വിദ്യാലയവുമായി മുന്നോട്ടു പോവുകയാണ്. ചിത്രാ വിശ്വേശ്വരന്‍, പദ്മ സുബ്രഹ്മണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. എന്നാല്‍ നൃത്ത വിദ്യാലയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തരം രാജ്യത്തിനകത്തും പുറത്തുമായി ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. അനന്തനാരായണിയാണ് താരത്തിന്റെ മകള്‍.
'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. 2020ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ജോഡിയായിരുന്നു ശോഭന. 'നീന' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ ശോഭന അഭിനയിച്ചത്. അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റായി മാറിയിരുന്നു.