സിനിമാമേഖലയിലെ മയക്കുമരുന്ന് ഉപയോഗം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിര്‍മാതാക്കള്‍ എത്തിയതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ ഈ വിഷയത്തില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത് എത്തിയിരിക്കുകയാണ്
മലയാള സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെപ്പറ്റി ചോദിച്ച മാദ്ധ്യമ പ്രവര്‍ത്തകനോട് വളരെ രൂക്ഷമായ ഭാഷയല്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. ചോദ്യം ചോദിച്ച മാദ്ധ്യമ പ്രവര്‍ത്തകന് നേരെ താരം ചൂടായി. 'സിനിമയില്‍ മാത്രമാണോ ഡ്രഗ്‌സ് ഉള്ളത്. നീയെന്താ പൊട്ടന്‍ കളിക്കുവാണോ? ഞാന്‍ ചോദിക്കുന്നതിന് ഉത്തരം പറയൂ.., സിനിമയില്‍ മാത്രമാണോ ഡ്രഗ്‌സ് ഉള്ളത്? അല്ല എന്നറിയാം. പിന്നെ എന്തിനാണ് വീണ്ടും വീണ്ടും അതിനെപ്പറ്റി ചോദിക്കുന്നത്.
സ്ത്രീകളോട് തന്നെ ബഹുമാനത്തോടെ പെരുമാറുന്നവരും അല്ലാതെ പെരുമാറുന്നവരും സിനിമയിലുണ്ട്. അങ്ങനെയുള്ളവര്‍ സിനിമയില്‍ മാത്രമാണോ? മാദ്ധ്യമ രംഗത്തും ഇല്ലേ?' 'ഈ ഡ്രഡ്‌സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാര്‍ ആണോ. ആണോ? ആണോടാ..സിനിമാക്കാര്‍ ആണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്ന ആള്‍ക്കാരോട് നിങ്ങള്‍ ചോദിക്കണം. ഇത് ഇപ്പോഴത്തെ ചെറുപ്പക്കാരോ സിനിമാക്കാരോ കൊണ്ടുവന്നതല്ല. എന്റെ മക്കളുടെ കയ്യില്‍ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കള്‍ ചോദിക്കണം' എന്ന് ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
വി കെ പ്രകാശിന്റെ ലൈവ് എന്ന സിനിമയുടെ പ്രീമിയര്‍ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ഷൈന്‍. കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്തകളെ കച്ചവടവത്കരിച്ചെന്നും, കച്ചവടവത്കരണത്തിന്റെ ഭാഗമായാണ് അരമണിക്കൂര്‍ മാത്രമുണ്ടായിരുന്ന വാര്‍ത്തകള്‍ മുഴുവന്‍ സമയ സംപ്രേക്ഷണം ആരംഭിച്ചതെന്നും ഷൈന്‍ കുറ്റപ്പെടുത്തി. സത്യമാണെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ കള്ളം വില്‍ക്കുകയാണെന്നും ഷൈന്‍ ആരോപിച്ചു
എസ് സുരേഷ്ബാബുവിന്റെ രചനയില്‍ വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൈവ്. വ്യാജവാര്‍ത്തകള്‍ സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, രശ്മി സോമന്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍ . ചിത്രം ഇന്ന് തീയേറ്ററിലെത്തി