Latest News

പൊലീസ് വേഷത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ; പെട്രോളിങ് ആണെന്ന് കരുതി സ്‌കൂട്ടര്‍ പെട്ടെന്ന് ബ്രേക്കിട്ട യുവാവ് റോഡില്‍ തെന്നി വീണു; പിന്നാലെ യുവാവിനെ വണ്ടിയില്‍ കയറ്റി താരം ആശുപത്രിയിലേക്ക്

Malayalilife
 പൊലീസ് വേഷത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ; പെട്രോളിങ് ആണെന്ന് കരുതി സ്‌കൂട്ടര്‍ പെട്ടെന്ന് ബ്രേക്കിട്ട യുവാവ് റോഡില്‍ തെന്നി വീണു; പിന്നാലെ യുവാവിനെ വണ്ടിയില്‍ കയറ്റി താരം ആശുപത്രിയിലേക്ക്

ലപ്പുറം എടപ്പാളില്‍ പൊലീസ് വേഷത്തിലുള്ള സിനിമാ താരത്തെ കണ്ട് സ്‌കൂട്ടര്‍ ബ്രേക്കിട്ട് തെന്നി വീണ യുവാവിന് പരിക്ക്. ഹെല്‍മറ്റ് ധരിക്കാതെ വന്ന യുവാവ് പൊലീസ് പെട്രോളിങ് ആണന്ന് കരുതി സ്‌കൂട്ടര്‍ ബ്രേക്ക് ചെയ്യുകയായിരുന്നു. മഴയെ തുടര്‍ന്ന് റോഡില്‍ തെന്നലുണ്ടായിരുന്നതിനാല്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയപ്പോള്‍ സ്‌കൂട്ടര്‍ റോഡില്‍ നിന്നും തെന്നി മറിയുകയായിരുന്നു.

ഇന്നലം രാവിലെ പത്ത് മണിയോടെയായിരുന്നു അപകടമുണ്ടായത്. നടന്‍ ഷൈന്‍ ടോം ചാക്കോ ആയിരുന്നു പൊലീസ് വേഷത്തില്‍ നിന്നിരുന്നത്. സൂത്രധാരന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി പോലീസ് വേഷമണിഞ്ഞ നിന്ന താരത്തെ കണ്ടാണ് യുവാവ് വീണത്. അപകടത്തിന് പിന്നാലെ ഷൈന്‍ ടോം ചാക്കോ തന്നെ യുവാവിനെ വണ്ടിയില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയ്ക്ക് ശേഷം യുവാവിനും സുഹൃത്തുക്കള്‍ക്കും ഒപ്പം സെല്‍ഫിയും എടുത്ത ശേഷമാണ് താരം മടങ്ങിയത്.

shine tom chacko as a policeman

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES