Latest News

സിനിമയില്‍ ഷൈനിന്റെ ഡേറ്റും കാര്യങ്ങളുമെല്ലാം നോക്കുന്നത് താന്‍; എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതും താന്‍; ഷൈന്‍ പുതിയ പ്രൊഡക്ഷന്‍ കമ്പനി തുടങ്ങി; 10 വര്‍ഷമായിട്ടുള്ള ഭാരം ഇറക്കിവെച്ചതില്‍ ദൈവത്തിന് നന്ദി; ലഹരിക്കേസ് വിധിയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് പ്രതികരിച്ചത് ഇങ്ങനെ

Malayalilife
സിനിമയില്‍ ഷൈനിന്റെ ഡേറ്റും കാര്യങ്ങളുമെല്ലാം നോക്കുന്നത് താന്‍; എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നതും താന്‍; ഷൈന്‍ പുതിയ പ്രൊഡക്ഷന്‍ കമ്പനി തുടങ്ങി; 10 വര്‍ഷമായിട്ടുള്ള ഭാരം ഇറക്കിവെച്ചതില്‍ ദൈവത്തിന് നന്ദി; ലഹരിക്കേസ് വിധിയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് പ്രതികരിച്ചത് ഇങ്ങനെ

കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തനാക്കപ്പെട്ടതില്‍  പിതാവ് സി. പി ചാക്കോ നടത്തിയ പ്രതികരണം ആണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ഷൈന്‍ നിരപരാധിയാണെന്ന് തെളിഞ്ഞതിന് പിന്നാലെ മാധ്യമങ്ങളോട് മുന്നില്‍ നടന്‍ പിതാവ് ചാക്കോ നടത്തിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. ഷൈന്‍ ലഹരി ഉപയോഗിക്കുന്നയാളാണെന്ന ആരോപണം ഇതോടെ അവസാനിക്കുമെന്ന് പിതാവ് പറയുന്നു.10 വര്‍ഷമായിട്ടുള്ള ഭാരം ഇറക്കിവെച്ചെന്നും ഷൈനിനെ വെറുതെവിട്ട വിധിയില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്നും ചാക്കോ പറഞ്ഞു.

സിനിമാ മേഖലയില്‍ ലഹരി ഉപയോഗമുണ്ട്, അതിനുദാഹരണം ഷൈന്‍ ടോം ചാക്കോ ആണെന്നായിരുന്നു പറഞ്ഞത്.ഇനി ആ ഉദാഹരണം പറയാന്‍ പറ്റില്ല. സിനിമാ മേഖലയില്‍ ലഹരി ഉപയോഗമുണ്ടെന്ന് പറഞ്ഞ് ഇനി ആരും നടക്കേണ്ട. ഈ പത്ത് വര്‍ഷത്തിനിടെ ആകെ പറഞ്ഞത് ഷൈനിന്റെ പേരാണ്. ദൈവത്തിന്റെ അനുഗ്രഹമാണ് കോടതി വിധിയെന്ന് പിതാവ് വ്യക്തമാക്കി.

സിനിമയില്‍ ഷൈനിന്റെ ഡേറ്റും കാര്യങ്ങളുമെല്ലാം നോക്കുന്നത് ഞാനാണ്. സിനിമയിലെ അവന്റെ എല്ലാ കാര്യങ്ങളും താനാണ് ഇപ്പോള്‍ നിയന്ത്രിക്കുന്നതെന്നും പിതാവ് വ്യക്തമാക്കി. കേസ് വന്നപ്പോള്‍ കുടുംബത്തിന് വിഷമമുണ്ടായിരുന്നു. അതിനെ അതിജീവിച്ചെന്നും ഇദ്ദേഹം വ്യക്തമാക്കി.


ഷൈന്‍ ടോമിനെ കേസില്‍ പെടുത്തിയതാണെന്ന വിശ്വാസത്തിലാണ് ഇപ്പോഴും ഞങ്ങള്‍. കോടതിയുടെ ചട്ടക്കൂടുണ്ടായിരുന്നതിനാല്‍ അതേക്കുറിച്ച് സ്വന്തമായ അന്വേഷണം നടത്തിയിരുന്നില്ല. ഇനി തുടര്‍ന്ന് അന്വേഷണം നടത്താനാണ് തീരുമാനമെന്നും ചാക്കോ പറയുന്നു. കേസില്‍ തന്നെ സുഹൃത്തുക്കള്‍ കുടുക്കിയതാണെന്ന് തോന്നുന്നില്ലെന്നാണ് ഷൈന്‍ ടോം ചാക്കോ മുമ്പൊരിക്കല്‍ പറഞ്ഞത്. കേസ് കാരണം സിനിമകള്‍ മുടങ്ങിയിരുന്നെന്നും നടന്‍ അന്ന് പറഞ്ഞു.

2015 ജനുവരി 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നടത്തിയ റെയ്ഡിലാണ് ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലായത്. 2018 ല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു.

shine tom chackos father reacts

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES