മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഹേമ കമ്മിറ്റി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന ലൈംഗിക ചൂഷണം മാത്രമല്ല, തൊഴില്‍ നിഷേധവും, വിലക്കും എല്ലാം കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ നടന്‍ തിലകന്‍ വര്‍ഷങ്ങളോളം നേരിട്ട വിലക്ക് ഓര്‍മ്മിച്ച് മകന്‍ ഷമ്മി തിലകന്‍ ഇട്ട പോസ്റ്റും ചര്‍ച്ചയായി.
തിലകന് ഒപ്പം നില്‍ക്കുന്ന ചിത്രത്തിന് ഒപ്പം അദ്ദേഹം ഷമ്മി ഇങ്ങനെ കുറിച്ചു: 'ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ''കള്ളന്‍'', ചിരിക്കണ ചിരി കണ്ടാ... എന്നായിരുന്നു...'
ഷമ്മിയുടെ പോസ്റ്റിന് വന്ന ചില കമന്റുകള്‍ ഇങ്ങനെ:
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ടി വിയില്‍ കണ്ടാ സമയം എനിക്ക് ആദ്യം ഓര്‍മ്മയില്‍ വന്നത് തിലകന്‍ ചേട്ടന്‍ പറഞ്ഞാ കാര്യങ്ങള്‍ ആയിരുന്നു അത് മുഴുവന്‍ ഇന്ന് സത്യം ആണ് തെളിഞ്ഞു
ആ പേര് ഒരുമുതിര്‍ന്ന നടനിലൊതുക്കി, മലയാളത്തിലെ മാമകള്‍.
തിലകന്‍ സാറിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും
ഷമ്മി ചേട്ടാ നിങ്ങടെ അപ്പന്‍ കള്ളന്‍ തന്നെയാ..... ഒരു അപാര കള്ളന്‍.....
അഭിനയത്തിന്റെ കൊടുമുടി ഉള്ളില്‍ ഒതുക്കിയ ആ ചിരിയും കള്ളത്തരവും
ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഞാന്‍ പറയും
തിലകന്‍ എന്ന ഒരു മഹാനടനെ ഒതുക്കിയത് അമ്മ എന്ന് പറയുന്ന തന്തയില്ലാ സംഘടനയാണ്
ഈ ചിരി ഒരിക്കലും മായാതെ നിറം മങ്ങാതെ എന്നും എപ്പോഴും ഉണ്ട് മലയാളി മനസ്സില്‍....അത് അഭിനയം കൊണ്ടായാലും പ്രതിഭ കൊണ്ടായാലും മാറ്റ് ഉരസി നോക്കാന്‍ സാധിക്കില്ല. തിലകകുറി ചാര്‍ത്തി മഹാനടന്റെ പേര് എന്നും എപ്പോഴും തിളങ്ങി നില്‍ക്കും
കാലം ഒന്നിനോടും കണക്ക് ചോദിക്കാതെ പോയിട്ട് ഇല്ല.?? തിലകന്‍ എന്ന വ്യക്തിയുടെ വാക്കുകള്‍ ശെരിയാകുന്നു
ഏതാനും ദിവസം മുമ്പ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഷമ്മി തിലകന്‍ കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.
സത്യമേവ ജയതേ..!
സംസ്ഥാന വിവരാവകാശ കമ്മീഷന്റെ സുപ്രധാനമായ ഈ വിധി ഭാഗികമായി തൃപ്തികരമെന്ന് കരുതാം.
ഓരോ ഇന്ത്യക്കാരന്റെയും മൂല്യവത്തായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഒരു ഉദാഹരണം മാത്രമല്ല..; മലയാള സിനിമ മേഖലയില്‍ നടന്ന അസംഗതികളെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്താനുള്ള ഒരു നിര്‍ണായക കാല്‍വരമ്പാണ് ഈ വിധി എന്നൊക്കെ പാടി പുകഴ്ത്തുകയും ചെയ്യാം..!
എന്നാല്‍..;
റിപ്പോര്‍ട്ടില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയവരെ സംബന്ധിച്ച വിവരങ്ങള്‍, 'വിവരാവകാശ നിയമപ്രകാരം വിലക്കപ്പട്ടവ' എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി, 'സ്വകാര്യത' ലംഘിക്കുന്ന ഖണ്ഡിക 96 ഒഴിവാക്കിയും, പേജ് 81 മുതല്‍ 100 വരെ പുറത്തുവിടരുതെന്ന് വിലക്കിയതിലുമുള്ള അതൃപ്തി സസൂക്ഷ്മം രേഖപ്പെടുത്തുന്നു.
ഒപ്പം..;
പഴയ ഒരു നാടന്‍ ശീലിന്റെ രണ്ടു വരികള്‍ ഓര്‍മ്മപ്പെടുത്തുന്നു..!
പോവാതെ ചിന്നീത് കണ്ടീലേ..???
നോവാതെ തല്ലീതും കണ്ടീലേ.