Latest News

അംബരീഷിന്റെ ചിത്രത്തിന് മുകളില്‍ ആണ്‍കുട്ടിയാണെന്ന വിവരം പങ്ക് വച്ച് താരപുത്രന്‍;നടി സുമലതയുടെ മകന്‍ അച്ഛനായ സന്തോഷം പങ്ക് വച്ചതിങ്ങനെ;അമ്മൂമ്മയായ സന്തോഷത്തില്‍ നടി

Malayalilife
 അംബരീഷിന്റെ ചിത്രത്തിന് മുകളില്‍ ആണ്‍കുട്ടിയാണെന്ന വിവരം പങ്ക് വച്ച് താരപുത്രന്‍;നടി സുമലതയുടെ മകന്‍ അച്ഛനായ സന്തോഷം പങ്ക് വച്ചതിങ്ങനെ;അമ്മൂമ്മയായ സന്തോഷത്തില്‍ നടി

ലയാളികള്‍ക്ക് നടി സുമലത അന്നും ഇന്നും തൂവാനത്തുമ്പികളിലെ ക്ലാര ആണ്. അതിശയിപ്പിക്കുന്ന സൗന്ദര്യവും ഭംഗിയും കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച സുമതല അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത് രാഷ്ട്രീയത്തില്‍ സജീവമായിരിക്കുകയാണ് ഇപ്പോള്‍. ഭര്‍ത്താവും നിര്‍മ്മാതാവുമായ അംബരീഷും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷമാണ് സുമലത സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ആ തിരക്കിനിടയിലും തന്റെ സ്വകാര്യ ജീവിത വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട് സുമലത. ഇപ്പോഴിതാ, സുമലതയുടെ മകനാണ് താരകുടുംബത്തെ ആഹ്ലാദത്തിമിര്‍പ്പിലാക്കിയിരിക്കുന്ന ആ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്. താനൊരു അച്ഛനായെന്ന വാര്‍ത്തയാണ് അഭിഷേക് പുറത്തു വിട്ടത്.

അച്ഛന്‍ അംബരീഷിന്റെ ചിത്രം പശ്ചാത്തലമാക്കി നല്‍കിഅതിനു മുകളില്‍ ഇറ്റ്സ് എ ബോയ്, ബേബി റേബേല്‍ എന്നാണ് അഭിഷേക് കുറിച്ചത്. 12-11-2024 ആണ് മകന്റെ ജന്മദിനമെന്നും അഭിഷേക് ചേര്‍ത്തിട്ടുണ്ട്. അച്ഛന്റെയും ഗുരു - ഹിരിയുടേയും അനുഗ്രഹത്തില്‍ തങ്ങള്‍ക്കൊരു കുഞ്ഞു പിറന്നുവെന്നും അമ്മയും കുഞ്ഞും ആരോഗ്യവാന്മാരായി ഇരിക്കുന്നുവെന്നുമാണ് അഭിഷേക് അറിയിച്ചത്. അതേസമയം, തന്റെ പേരക്കുട്ടിയെ ആദ്യമായി കണ്ട നിമിഷം വിങ്ങിപ്പൊട്ടുകയായിരുന്നു സുമലത. സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞൊഴുകിയ സുമലത ഇതു കാണാന്‍, ഈ കുഞ്ഞിന്റെ പുഞ്ചിരി കാണുവാന്‍ അച്ഛന്‍ ഇല്ലാതെ പോയല്ലോ എന്ന സങ്കടമാണ് പങ്കുവച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു അവിവ ബിദപ്പ എന്ന പെണ്‍കുട്ടിയുമായി അഭിഷേകിന്റെ വിവാഹം കഴിഞ്ഞത്. മാതാപിതാക്കളുടെ വഴിയേ അഭിഷേകും സിനിമയില്‍ സാന്നിധ്യമറിയിച്ചിരുന്നു. അമര്‍ എന്ന ചിത്രത്തിലൂടെയാണ് അഭിഷേക് സിനിമയിലെത്തിയത്. വധു അവിവ അറിയപ്പെടുന്ന മോഡലും ഫാഷന്‍ ഡിസൈനറുമാണ് അവിവ. രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ വമ്പന്‍ ആഘോഷമായിട്ടാണ് വിവാഹം നടത്തിയത്. അംബരീഷിന്റെ അടുത്ത സുഹൃത്തായ രജനീകാന്തും കന്നഡ സൂപ്പര്‍ താരം യാഷ്, മഹോന്‍ ബാബു, സുഹാസിനി മണിരത്നം, മുന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലേ, മേനക, സ്വപ്ന, അരുണ, സുഹാസിനി, രാധിക, ലിസി, നദിയ മൊയ്തു, മീനതുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

പ്രണയിച്ച് വിവാഹിതരായവരാണ് സുമലതയും അംബരീഷും. ഈ വിവാഹത്തിന് ആയുസില്ലെന്നായിരുന്നു അന്നത്തെ വിമര്‍ശനങ്ങള്‍. അംബരീഷുമായുള്ള ബന്ധത്തില്‍ നിന്നും പിന്‍മാറാനായിരുന്നു മിക്കവരും പറഞ്ഞത്. എന്നാല്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഇരുവരും. വിമര്‍ശനങ്ങളെപ്പോലും കാറ്റില്‍ പറത്തുന്ന തരത്തിലായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം. സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു ഞങ്ങളുടെ ജീവിതം എന്ന് സുമലത പറഞ്ഞിരുന്നു.

ആദ്യം അംബരീഷിനോട് സംസാരിക്കാതെ മാറി നടക്കുകയായിരുന്നു സുമലത. സെറ്റുകളില്‍ ഭയങ്കര ഉച്ചത്തില്‍ സംസാരിക്കുമായിരുന്നു അദ്ദേഹം. സുമലതയാവട്ടെ പതിയെയാണ് സംസാരിച്ചിരുന്നത്. ബ്രേക്ക് ടൈമില്‍ പുസ്തകം വായനായിരുന്നു സുമലതയുടെ ഹോബി. കൂടുതല്‍ സിനിമകള്‍ ഒന്നിച്ച് ചെയ്യാന്‍ അവസരം ലഭിച്ചതോടെയായിരുന്നു ഇരുവരും പ്രണയത്തിലായത്. 11 വയസ് പ്രായവ്യത്യാസമൊന്നും ഞങ്ങളെ ബാധിച്ചിട്ടേയില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തില്‍ സജീവമായിരുന്നു അംബരീഷ്. അദ്ദേഹത്തിന്റെ വിയോഗ ശേഷം സുമലതയും സജീവമാവുകയായിരുന്നു.

Read more topics: # സുമലത
Abishek Ambareesh And Aviva Bidapa Blessed

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക