ബലാത്സംഗ കേസ് റദ്ദാക്കണമെന്ന ഇടവേള ബാബുവിന്റെ ഹര്‍ജി; വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി; കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം 

Malayalilife
 ബലാത്സംഗ കേസ് റദ്ദാക്കണമെന്ന ഇടവേള ബാബുവിന്റെ ഹര്‍ജി; വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി; കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം 

ടനും അമ്മ മുന്‍ ഭാരവാഹിയുമായിരുന്ന ഇടവേള ബാബുവിനെതിരായ ബലാത്സംഗ കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ പൊലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് മോശമായി പെരുമാറിയെന്ന കേസിലാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഇടവേള ബാബു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ തുടര്‍ നടപടികള്‍ക്ക് നല്‍കിയ സ്റ്റേ നീട്ടി. ഇടവേള ബാബുവിന്റെ ഹര്‍ജി അടുത്ത മാസം അഞ്ചിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. 

സിനിമയിലെ അവസരത്തിനും എഎംഎംഎ സംഘടനയിലെ അംഗത്വത്തിനും വേണ്ടി താല്‍പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരെയുള്ള കേസ്. ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ തുടര്‍ നടപടിക്രമങ്ങള്‍ തല്‍ക്കാലികമായി കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. 

സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു പരാതി. അമ്മയിലെ അംഗത്വത്തിന് രണ്ട് ലക്ഷം രൂപ ഫീസ് നല്‍കണമെന്ന് ഇടവേള ബാബു പറഞ്ഞതായും പരാതിയലുണ്ട്. എന്നാല്‍ അഡ്ജസ്റ്റ് ചെയ്താല്‍ രണ്ടു ലക്ഷം വേണ്ട, അംഗത്വവും കിട്ടും കൂടുതല്‍ അവസരവും കിട്ടുമെന്ന് ഇടവേള ബാബു പറഞ്ഞതായി നടി വെളിപ്പെടുത്തിയിരുന്നു. ബലാത്സംഗ കേസ്ഇടവേള ബാബു

Read more topics: # ഇടവേള ബാബു
Rape allegation HC orders to produc

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES