ചിരിപ്പിച്ചും പേടിപ്പിച്ചും ബേസില്‍, ഒപ്പം നസ്രിയ;സൂക്ഷ്മദര്‍ശിനി ട്രെയ്ലര്‍

Malayalilife
 ചിരിപ്പിച്ചും പേടിപ്പിച്ചും ബേസില്‍, ഒപ്പം നസ്രിയ;സൂക്ഷ്മദര്‍ശിനി ട്രെയ്ലര്‍

ബേസില്‍ ജോസഫ്, നസ്രിയ നസിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന 'സൂക്ഷ്മദര്‍ശിനി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ണ്ടര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ കൗതുകവും ആകാംക്ഷയും ഒരുപോലെ ജനിപ്പിക്കുന്നു. 

ചിത്രം നവംബര്‍ 22 ന് തിയറ്ററുകളിലെത്തും. ചിത്രത്തില്‍ പ്രിയദര്‍ശിനിയെ നസ്രിയയും മാനുവലിനെ ബേസിലും അവതരിപ്പിക്കുന്നു. സിനിമയുടേതായി അടുത്തിടെ പുറത്തിറങ്ങിയ പ്രൊമോ സോങ് 'ദുരൂഹ മന്ദഹാസമേ...' സോഷ്യല്‍ മിഡിയിലടക്കം ട്രെന്‍ഡിംഗായിരുന്നു. അതിനുപിന്നാലെ ഇപ്പോള്‍ പുറത്തിറങ്ങിയ ട്രെയിലറും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഹാപ്പി അവേര്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും എ വി എ പ്രൊഡക്ഷന്‍സിന്റെയും ബാനറുകളില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേര്‍ന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. നസ്രിയയും ബേസിലും നായികയും നായകനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ദീപക് പറമ്പോല്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, കോട്ടയം രമേശ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, മെറിന്‍ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപന്‍ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാര്‍, ജെയിംസ്, നൗഷാദ് അലി, അപര്‍ണ റാം, സരസ്വതി മേനോന്‍, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നു.

Sookshmadarshini Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES