Latest News

സംവിധായകന്‍ നിര്‍ദ്ദേശിച്ച വസ്ത്രം ധരിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഒപ്പം നിന്ന നടി പിന്തുണയ്ക്കാതെ അപമാനിച്ചു; പുള്ളിക്കാരി പറഞ്ഞത് നിങ്ങളൊരു നല്ല നടിയാണെന്ന് പോലും പറയില്ല എന്നായിരുന്നു;സിനിമയിലെ ദുരനുഭവം വെളിപ്പെടുത്തി അപര്‍ണ ദാസ്

Malayalilife
 സംവിധായകന്‍ നിര്‍ദ്ദേശിച്ച വസ്ത്രം ധരിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഒപ്പം നിന്ന നടി പിന്തുണയ്ക്കാതെ അപമാനിച്ചു; പുള്ളിക്കാരി പറഞ്ഞത് നിങ്ങളൊരു നല്ല നടിയാണെന്ന് പോലും പറയില്ല എന്നായിരുന്നു;സിനിമയിലെ ദുരനുഭവം വെളിപ്പെടുത്തി അപര്‍ണ ദാസ്

രു വലിയ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്കുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി അപര്‍ണ ദാസ്. സംവിധായകന്‍ നിര്‍ദ്ദേശിച്ച വസ്ത്രം ധരിക്കില്ലെന്ന് താന്‍ പറഞ്ഞപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അപര്‍ണ മനസ് തുറന്നത്.

മോശം അനുഭവമുണ്ടായപ്പോള്‍ അവിടെ നിന്നിരുന്ന നടിയും തന്നെ പിന്തുണയ്ക്കാതെ എല്ലാവരുടെയും മുന്നില്‍വെച്ച് തന്നെ അപമാനിച്ചെന്നും അപര്‍ണ പറഞ്ഞു. സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെ ശത്രുക്കളാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപര്‍ണ ഈ ദുരനുഭവം തുറന്നു പറഞ്ഞ്.

'സര്‍ ഇങ്ങനെയുള്ള കോസ്റ്റിയും ഞാന്‍ ഓണ്‍ സ്‌ക്രീനില്‍ ഇടില്ല. ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല എന്നു പറഞ്ഞു. അവിടെ ഈ പുള്ളിക്കാരിയുണ്ടായിരുന്നു. ഞാന്‍ പ്രതീക്ഷിക്കുന്നത് പിന്തുണയാണ്. കുറേ ആണുങ്ങള്‍ ഇരിക്കുന്ന സ്‌പേസില്‍ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്യേണ്ടി വരുമ്പോള്‍, ഒരു സ്ത്രീയെ കാണുമ്പോള്‍ നമ്മള്‍ കരുതുമല്ലോ ഒന്ന് കൂടെ നില്‍ക്കുമോ, ഒന്ന് പറഞ്ഞിരുന്നുവെങ്കില്‍ എന്നൊക്കെ.'

'എന്നെ സംബന്ധിച്ച് വലിയൊരു അവസരം നഷ്ടപ്പെടാന്‍ പോവുകയാണ്, ഒപ്പം ആ സ്‌പേസില്‍ ഞാന്‍ അണ്‍കംഫര്‍ട്ടബിളുമാണ്. ഒരു സഹായം പ്രതീക്ഷിക്കുമ്പോള്‍ എല്ലാവരുടേയും മുന്നില്‍ വച്ച് പുള്ളിക്കാരി പറഞ്ഞത് നിങ്ങളൊരു നല്ല നടിയാണെന്ന് പോലും ഞാന്‍ പറയില്ല എന്നായിരുന്നു.'

'നിങ്ങള്‍ക്ക് അത് പറയാനാകില്ല. ഞാന്‍ ഇത് ധരിക്കുന്നില്ലെന്ന് കരുതി ഞാനൊരു നല്ല നടിയല്ലെന്ന് പറയാനാകില്ലെന്ന് ഞാന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പുരുഷന്മാരേയാണ് എപ്പോഴും കുറ്റം പറയുന്നത്. പക്ഷെ സ്ത്രീകള്‍ക്ക് സ്ത്രീകളും ശത്രുക്കളായുണ്ട്' അപര്‍ണ പറഞ്ഞു.

മലയാളത്തിലും തമിഴിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് അപര്‍ണ ദാസ്. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അപര്‍ണയുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നാലെ മനോഹരം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറുകയായിരുന്നു. തുടര്‍ന്ന് വിജയ് ചിത്രം ബീസ്റ്റില്‍ അഭിനയിച്ചു കൊണ്ട് തമിഴിലെത്തി. പ്രിയന്‍ ഓട്ടത്തിലാണ്, സീക്രട്ട് ഹോം തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു ഡാഡ എന്ന തമിഴ് ചിത്രത്തിലെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ആദികേശവയിലൂടെയാണ് അപര്‍ണ തെലുങ്കിലെത്തുന്നത്. ആനന്ദ് ശ്രീബാലയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിഷ്ണു വിനയ് സംവിധാനം ചെയ്ത സിനിമയില്‍ അര്‍ജുന്‍ അശോകന്‍, സംഗീത എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. അഭിലാഷ് പിള്ളയാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Read more topics: # അപര്‍ണദാസ്
aparna das reveals bad experiance

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക