Latest News

ബേബി ശ്യാമിലിയുടെ പുതിയ മേക്കോവര്‍ കണ്ടോ; താരം ഇപ്പോള്‍ ശാലീന സുന്ദരിയല്ല; സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന ചിത്രങ്ങള്‍...!

Malayalilife
ബേബി ശ്യാമിലിയുടെ പുതിയ മേക്കോവര്‍ കണ്ടോ; താരം ഇപ്പോള്‍ ശാലീന സുന്ദരിയല്ല; സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന ചിത്രങ്ങള്‍...!


ലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞ് നിന്നിരുന്ന ബാലതാരങ്ങളായിരുന്നു ബേബി ശാലിനിയും ബേബി ശ്യാമിലിയും. അതുകൊണ്ട് തന്നെ മലയാളി പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും ഈ ബാലതാരങ്ങളെ മറക്കില്ല. ശാലിനി സിനിമയിലെത്തി തിളങ്ങി നില്‍ക്കുന്ന സമയത്താണ് ശ്യാമിലി സിനിമയിലേക്ക് എത്തുന്നത്. ദേശീയ പുരസ്‌ക്കാരമടക്കം സ്വന്തമാക്കിയിട്ടുള്ള ശ്യാമിലി ബാലതാരമായി ഒട്ടനവധി സിനിമകളില്‍ അഭിനയിച്ചു പ്രേക്ഷക പ്രശംസ നേടിയിരുന്നു.

ബാലതാരമായി അഭിനയിച്ചതിന് ശേഷം സിനിമാ ജീവിതത്തില്‍ നിന്നും മാറി നിന്ന ശ്യാമിലി വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. നായികയായിട്ടുള്ള താരത്തിന്റെ മടങ്ങി വരവിനും ഗംഭീര സ്വീകരണമായിരുന്നു ആരാധകര്‍ ഒരുക്കിയത്. ശാലീന സൗന്ദര്യത്തിനുടമയായ ശ്യാമിലി ഇപ്പോള്‍ ഗ്ലാമറസ് ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ നടി തന്നെ പുറത്ത് വിട്ട ചില ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.  ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് നടി തന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഇതുവരെ കാണാത്ത തരത്തില്‍ തകര്‍പ്പന്‍ മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്. ഈ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തും കഴിഞ്ഞു. 

ബാലതാരമായി അഭിനയം തുടങ്ങിയതോടെയാണ് ബേബി ശ്യാമിലി എന്ന പേരില്‍ നടി അറിയപ്പെട്ട് തുടങ്ങിയത്. രണ്ടാം വയസ് മുതലാണ് ശ്യാമിലി അഭിനയം തുടങ്ങിയത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നിങ്ങനെ തെന്നിന്ത്യന്‍ ലോകത്തെ എല്ലാ ഇന്‍ഡസ്ട്രികളിലും ചെറുപ്പത്തില്‍ തന്നെ ശ്യാമിലി അഭിനയിച്ചു. ഒരു സിനിമയില്‍ മാത്രമേ ഉള്ളുവെങ്കിലും ബോളിവുഡിലും താരം തന്റെ സാന്നിധ്യമറിയിച്ചു. ചെറിയ പ്രായത്തില്‍ തന്നെ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് ശ്യാമിലി സിനിമയില്‍ നിന്നും മാറി നിന്നത്.

മണിരത്നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്യാമിലിയെ തേടി മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം വരെ എത്തിയിരുന്നു. ഇതേ ചിത്രത്തിലൂടെ തന്നെ മികച്ച ബാലതാരത്തിനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ സംസ്ഥാന പുരസ്‌കാരവും ശ്യാമിലിയെ തേടിയെത്തി. പേര് സൂചിപ്പിക്കുന്നത് പോലെ അഞ്ജലി എന്ന ടൈറ്റില്‍ റോള്‍ അവതരിപ്പിച്ചതും ശ്യാമിലിയായിരുന്നു.

തമിഴില്‍ അഞ്ജലി എന്ന സിനിമ ഹിറ്റാക്കിയ വര്‍ഷം തന്നെ മാളൂട്ടി എന്ന ചിത്രത്തിലൂടെ മലയാളത്തിലും ശ്യാമിലി ശ്രദ്ധിക്കപ്പെട്ടു. ജയറാമിന്റെ മകളായിട്ടാണ് ചിത്രത്തില്‍ താരമെത്തിയത്. എന്തായാലും ചിത്രത്തില്‍ മിന്നുന്ന പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. മാളൂട്ടിയ്ക്ക് പിന്നാലെ ജയറാമിനൊപ്പം പൂക്കാലം വരവായി, എന്ന ചിത്രത്തിലും താരം മികച്ച പ്രകടനം കാഴ്ച്ച വെച്ചിരുന്നു. കിലുക്കാംപെട്ടി, നിര്‍ണയം, ലാളനം, ഹരികൃഷ്ണന്‍സ്, എന്നിങ്ങനെ ശ്യാമിലി അഭിനയിച്ച എല്ലാ സിനിമകളും മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളായിരുന്നു.

ഗ്ലാമറസ് ലുക്കില്‍ ശ്യാമിലിനടി ബേബി ശ്യാമിലിദേശീയ പുരസ്‌കാരം കൈയിലെത്തി

Read more topics: # shamili,# make over,# photos
actress shamili's make over photos viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES