ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയയായ നടിയായി മാറിയ താരമാണ് മൃദുല മുരളി. മോഹന്‍ലാല്‍ ചിത്രം റെഡ് ചില്ലീസിലൂടെയാണ് നടി അഭിനയത്തിലേക്ക് എത്തുന്നത്. എന്നാൽ ഇപ്പോൾ താരത്തിന്റെ മേക്കോവർ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. വർക്കൗട്ട് ചെയ്ത് ശരീരം മെലിഞ്ഞ അനുഭവം പങ്കുവയ്ക്കുകയായിരുന്നു മൃദുല. കുറച്ച് ക്ഷമയോടെ കൃത്യമായി വ്യായാമം ചെയ്താൽ പ്രതീക്ഷിക്കുന്ന ഫലം കിട്ടുമെന്ന് നടി പറയുന്നു.
വിഡിയോയിൽ കൂടി വണ്ണമുള്ള സമയത്ത് ധരിച്ചിരുന്ന വസ്ത്രം പിന്നീട് മെലിഞ്ഞതിന് ശേഷം അണിഞ്ഞു നിൽക്കുന്ന മൃദുലയെ കാണാം. ശരീരത്തിന് ഇത്രയും മാറ്റം മാസങ്ങൾ കൊണ്ടാണ് സംഭവിച്ചതെന്നും മറ്റുള്ളവർക്കൊരു പ്രചോദനമാകട്ടെ എന്നു കരുതിയാണ് വിഡിയോ പങ്കുവച്ചതെന്നും നടി പറഞ്ഞു.