Latest News

ശാലിനിയുടെയും അജിത്തിന്റെയും പുതിയ റൊമാന്റിക്ക് ചിത്രം; നിമിഷങ്ങൾക്കകം ചിത്രം വൈറൽ

Malayalilife
ശാലിനിയുടെയും അജിത്തിന്റെയും പുതിയ റൊമാന്റിക്ക് ചിത്രം; നിമിഷങ്ങൾക്കകം ചിത്രം വൈറൽ

ബേബി ശാലിനി എന്ന പേരിൽ ബാലതാരമായി അഭിനയിച്ച് പ്രശസ്തി നേടിയ ശാലിനി പിന്നീട് നായികയായും തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചു. നവോദയ അപ്പച്ചൻ നിർമ്മിച്ച്, മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിൽ ബേബി ശാലിനി അഭിനയിച്ച കഥാപാത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. കുറേക്കാലം സിനിമയിൽ നിന്ന് വിട്ട് നിന്നതിനുശേഷം അനിയത്തിപ്രാവ് എന്ന കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിലെ നായികയായി അഭിനയിച്ച്, സിനിമാലോകത്തേയ്ക്ക് തിരിച്ചുവന്നു. ഈ ചിത്രവും വളരെ ജനപ്രീതി നേടിയ ഒരു ചിത്രമായിരുന്നു. തമിഴ് നടൻ അജിത്തിനെ വിവാഹം ചെയ്തു സിനിമയിൽ നിന്നും താരം മാറി. ഇരുവർക്കും രണ്ടു മക്കളാണ് ഉള്ളത്. 

സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത താരങ്ങളാണ് അജിത്തും ശാലിനിയും. നടന്റെ പുതിയ ചിത്രങ്ങളെല്ലാം ആരാധക ഗ്രൂപ്പൂകളിലാണ് പുറത്തിറങ്ങാറുളളത്. അജിത്തും ശാലിനിയും ഒരുമിച്ചുളള പുതിയൊരു ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. അജിത്തിനെ കെട്ടിപിടിച്ചുനില്‍ക്കുന്ന ശാലിനിയുടെ ഫോട്ടോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. താരദമ്പതികളുടെ റൊമാന്റിക്ക് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റകളുമായി എത്തിയിരിക്കുന്നത്. അജിത്തിന്റെ ആരാധക ഗ്രൂപ്പുകളിലും ചിത്രം വന്നിട്ടുണ്ട്. ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു ഈ ചിത്രങ്ങൾ. 

തമിഴ് സിനിമാ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് തല അജിത്തും ശാലിനിയും. ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും വിവാഹം. തമിഴില്‍ എറ്റവും കൂടുതല്‍ ആരാധകരുളള താരങ്ങളില്‍ ഒരാളാണ് അജിത്ത്. രജനീകാന്ത്, വിജയ് തുടങ്ങിയവര്‍ക്കൊപ്പം തന്നെ അജിത്തിനെ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. സൂപ്പര്‍ താരത്തിന്റെ എല്ലാ സിനിമകളും തിയ്യേറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. തമിഴില്‍ വലിമൈ എന്ന ചിത്രമാണ് അജിത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത് തീരന്‍ അധികാരം ഒണ്‍ട്രു സംവിധാനം ചെയ്ത എച്ച് വിനോദാണ് നടന്റെ പുതിയ സിനിമ ഒരുക്കുന്നത്. 
 

Read more topics: # shalini ,# ajith ,# photos ,# viral ,# new
shalini ajith photos viral new

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES