Latest News

ഞാനൊരു 50 വയസ്സൊക്കെ വരെയേ കാണൂ; അതു കഴിഞ്ഞാൽ നിങ്ങൾക്ക് ഫോട്ടോ ആയിട്ട് കാണാം എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു: സൗഭാഗ്യ വെങ്കിടേഷ്

Malayalilife
ഞാനൊരു 50 വയസ്സൊക്കെ വരെയേ കാണൂ; അതു കഴിഞ്ഞാൽ നിങ്ങൾക്ക് ഫോട്ടോ ആയിട്ട് കാണാം എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു: സൗഭാഗ്യ വെങ്കിടേഷ്

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കുടുംബമാണ് താരകല്യാണിന്റെ കുടുംബം. മക്കളും മരുമക്കളും കൊച്ചുമകളും എല്ലാം ആയി വളരെ സന്തോഷത്തോടെ കഴിഞ്ഞു പോരുകയാണ്. എന്നാൽ ഇപ്പോൾ താരത്തിന്റെ കുടുംബം  പണം തരും പടം പ്രോ​ഗ്രാമിൽ അതിഥിയായെത്തയതിന്റെ വിശേഷമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സൗഭാ​ഗ്യ തന്റെ അച്ഛന്റെ ഓർമകളെക്കുറിച്ച്  പറഞ്ഞത് പ്രേക്ഷകരെപ്പോലും കണ്ണീരണിയിച്ചു, അമ്മ താരാ കല്യാൺ, മുത്തശ്ശി സുബ്ബലക്ഷ്മി, ഭർത്താവ് അർജുൻ സോമശേഖർ, മകൾ സുദർശന എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

 മുൻപ് എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. 5 വർഷമായി അതിന്റെ മോശം കാലത്തിലൂടെ കടന്നു പോകുകയായിരുന്നു. അതിനൊരു അവസാനമായി. മോശം കാലം കഴിഞ്ഞു. ഇനി നല്ല സമയം ആയിരിക്കും എന്നു കരുതിയപ്പോഴാണ് അച്ഛന്റെ വിയോഗം. മാനസികമായി അസ്വസ്ഥമായി ഇരിക്കുന്ന സമയത്ത് അച്ഛൻ കൂടി പോയതോടെ വലിയ ബുദ്ധിമുട്ടായി. പിന്നെ അമ്മ കൂടെ ഉള്ളത് എന്നെ ഒരുപാട് സഹായിച്ചു. അങ്ങനെ അതിൽനിന്ന് പുറത്തു കടക്കാനായി.

അദ്ദേഹം നല്ലൊരു അച്ഛനായിരുന്നു. അദ്ദേഹം ഏറ്റവും മികച്ചു നിന്ന കഥാപാത്രം അതായിരുന്നു. ഈ ലോകത്തെ ഏറ്റവും നല്ല അച്ഛൻ എന്നു വേണമെങ്കിൽ പറയാം. ഞാൻ സുദർശനയ്ക്ക് ആഗ്രഹിച്ചത് അതുപോലൊരു അച്ഛനെയാണ്. ദൈവം സഹായിച്ച് അതുപോലെ ഒരാളാണ് അർജുൻ. ഞാനൊരു 50 വയസ്സൊക്കെ വരെയേ കാണൂ. അതു കഴിഞ്ഞാൽ നിങ്ങൾക്ക് ഫോട്ടോ ആയിട്ട് കാണാം എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. എന്തിനാ എപ്പോഴും ഇങ്ങനെ പറയുന്നത്? പറഞ്ഞു പറഞ്ഞ് ഒരു ദിവസം അങ്ങനെ സംഭവിക്കും. അതുകൊണ്ട് അതു പറയാതിരിക്കാൻ ഞാൻ അച്ഛനോട് ആവശ്യപ്പെടും. അങ്ങനെ പോയാലും നിന്റെ മോളായി ഞാൻ ജനിക്കും. ഒരു പെണ്ണായി ജനിക്കാൻ എനിക്ക് ആഗ്രഹമുണ്ട് എന്നായിരിക്കും അച്ഛന്റെ മറുപടി. അതുകൊണ്ട് ഗർഭിണി ആയപ്പോൾ പെൺകുട്ടി ജനിക്കണം എന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു

sawbhagya venkitesh words about father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES