സാര്‍പട്ടാ പരമ്പരൈ എന്ന ചിത്രം 2021 ല്‍ ഒടിടി റിലീസായി എത്തിയ ചിത്രമാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈം വഴിയാണ് റിലീസായത്. ആര്യ അവതരിപ്പിച്ച ഇതിലെ കബിലന്‍ എന്ന റോള്‍ ആര്യയുടെ കരിയറിലെ തന്നെ മികച്ച വേഷമായി നിരൂപകര്‍ വിലയിരുത്തിയിരുന്നു. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് പാ രഞ്ജിത്ത്.
ആര്യയാണ് ഇതിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ആര്യ തന്നെയാകും രണ്ടാംഭാഗത്തിലും നായകന്‍.എൻ്റെ ഫിലിമോഗ്രാഫിയിലെ നാഴികക്കല്ലായ ചിത്രമാണ് സർപ്പാട്ട പരമ്പരൈ. രണ്ടാംഭാഗം ഒരുക്കുന്നത് ബഹുമതിയും വെല്ലുവിളിയുമാണ്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും", ചിത്രത്തിൻ്റെ പ്രഖ്യാപനത്തിൽ നടൻ ആര്യ പറഞ്ഞു
സര്‍പ്പാട്ട റൗണ്ട് 2 എന്നാണ് പോസ്റ്ററില്‍ ചിത്രത്തിന്റെ പേര്. കൊവിഡ് കാലത്ത് ഒടിടി റിലീസ് ചെയ്ത ചിത്രം തിയേറ്റര്‍ റിലീസ് വേണ്ടതായിരുന്നുവെന്ന് വലിയ അഭിപ്രായമുയര്‍ന്നിരുന്നു.
ചെന്നൈ നഗരത്തിലെ പഴയ ബോക്സിംഗ് കളരികളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. 2021 ജൂലായ് 22നാണ് ആമസോണ്‍ പ്രൈമില്‍ ചിത്രം റിലീസ് ചെയ്തത്. നീലം പ്രൊഡക്ഷന്‍സ്, ദ ഷോ പീപ്പിള്‍, നാട് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രണ്ടാംഭാഗം നിര്‍മ്മിച്ചിരിക്കുന്നത്.