ബഡായി ബംഗ്ലാവിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ആര്യ. പിന്നീട് നിരവധി സിനിമകളിലും ഷോകളിലും കൂടി ആര്യ കൂടുതൽ ജനപ്രീതി നേടുകയായിരുന്നു. ഇപ്പോഴിതാ ആര്യ കഴിഞ്ഞ ദിവസം തൻ്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇക്കാര്യം അറിയിക്കുന്നത്. ഒരു ഓട്ടോ ചേട്ടനോടുള്ള നന്ദി പറയുക എന്നതാണ് ആര്യയുടെ ഉദ്ദേശം. വാക്കുകൾ ഇങ്ങനെ
"ഞാൻ പറയാൻ പോകുന്ന കര്യങ്ങൾ ചിലർക്ക് ചിലപ്പോൾ വിഡ്ഡിതമായി തോന്നാം .പക്ഷേ എനിക്ക് വേറെ വഴിയില്ല. മിനഞ്ഞാന്ന് ഞാൻ എൻ്റെ ഷോപ്പിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയിൽ ഓട്ടോയിൽ വെച്ച് എൻ്റെ പാൻ കാർഡ് മിസ്സായി. ഇത് ഞാൻ അറിഞ്ഞിട്ടുപോലുമില്ല എന്നതാണ് സത്യം. ഞാൻ അറിഞ്ഞിരുന്നില്ല എൻ്റെ പേഴ്സിൽ നിന്ന് പാൻ കാർഡ് പോയ കാര്യം. ആ ഓട്ടോ ചേട്ടൻ നല്ലൊരു ചേട്ടൻ ആയിരുന്നു. ടിവിയിൽ ഒക്കെ വരുന്ന കുട്ടിയല്ലേ എന്നൊക്കെ അന്വേഷിച്ച് ഇവിടെയാനോ വീടെന്നോക്കെ ചോദിച്ച് എന്നെ വളരെ സുരക്ഷിതമായി വീട്ടിലേക്ക് കൊണ്ട് എത്തിച്ചു. ഇന്നലെ ഞാൻ പണിയൊക്കെ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോഴാണ് അമ്മ പറയുന്നത് കുട്ടിയുടെ പാൻ കാർഡ് ഇങ്ങനെ ഓട്ടോയിൽ വീണ് പോയിട്ടുണ്ടയിരുന്നു. ആ ഓട്ടോ ചേട്ടൻ ഇന്നലെ രാത്രി അത് എൻ്റെ വീട്ടിൽ കൊണ്ട് തന്നു.
എനിക്ക് ഈ ചേട്ടൻ്റെ ഒരു വിവരങ്ങളും അറിയില്ല. പേര് അറിയില്ല, നമ്പർ അറിയില്ല, വണ്ടി നമ്പർ അറിയില്ല, ഒന്നും തന്നെ അറിയില്ല . എനിക്ക് ഒരു നന്ദി പോലും പറയാൻ പറ്റിയില്ല. ആ ചേട്ടൻ ട്രിവാൻഡ്രം സിറ്റിയിൽ അല്ല കുറച്ച് ദൂരെയാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അവിടെ നിന്ന് ആൾ യാത്ര ചെയ്ത് കൊണ്ട് വന്ന് തന്നതാ. നിങ്ങൾക്ക് ഇൻസ്റ്റാഗ്രാം ഉണ്ടെന്നോ നിങ്ങൾ എന്നെ ഫോളോ ചെയ്യുന്നുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. എന്നാലും ഈ വീഡിയോ നിങ്ങളിലേക്ക് എത്തുമെന്നും നിങൾ ഇത് കനുമെന്നുമുള്ള മനസമധനത്തിലാണ് ഞാൻ ഈ വീഡിയോ ചെയ്യുനത്. ചേട്ടാ..ഒരുപാട് നന്ദി. നിങൾ ഇത് കനുന്നെങ്കിൽ എനിക്ക് ഒന്ന് മെസേജ് അയക്കണം.. ഇങ്ങനെയും നല്ലവരായ ചില ആളുകൾ നമ്മുടെ നാട്ടിലുണ്ട്.. അറിഞ്ഞതിൽ സന്തോഷം. " ഇതായിരുന്നു വാക്കുകൾ.