അര്ജുന് റെഡ്ഡി, ഗീതാ ഗോവിന്ദം എന്നീ ചിത്രങ്ങളിലൂടെ തന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഹൃദത്തില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ ആരാധകരെ വാരിക്കൂട്ടിയ താരമാണ് വിജയ് ദേവര്‍കൊണ്ട. താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഡിയര്‍ കോമറഡ് ഈ മാസം റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രചരണാര്‍ത്ഥം കൊച്ചിയിലും വിജയും രാസ്മികയും എത്തിയിരുന്നു. എന്നാലിപ്പോള്‍ വിജയിയെകുറിച്ച് മലയാളിതകളുടെ പ്രിയതാരം സനുഷ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായാണ് സനുഷ എത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോ നിരവധി പേരാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. അദ്ദേഹത്തിനോട് തനിക്ക് ഒരു ചോദ്യമേ ചോദിക്കാനുള്ളൂയെന്നും താരം കുറിച്ചിരുന്നു. തന്നോടൊപ്പം ഡേറ്റിംഗിന് താല്‍പര്യമുണ്ടോയെന്നായിരുന്നു താരത്തിന്റെ ചോദ്യം. ഇത് കണ്ടതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ പരസ്യമായി പറയാന്‍ തുടങ്ങിയോ എന്നായിരുന്നു ഒരാളുടെ ചോദ്യം. എങ്കില്‍പ്പിന്നെ ഐലവ് യൂ പറഞ്ഞൂടേയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.
ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് സനുഷ. താരജാഡകളില്ലാതെ ഇടപെടുന്ന താരത്തിനെക്കുറിച്ച് ആരാധകരും വാചാലരാവാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പോസ്റ്റുകളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. വ്യാജവാര്‍ത്തകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെതിരെ പ്രതികരിച്ചും താരമെത്തിയിരുന്നു. ഇതിനിടയില്‍ അടുത്ത സിനിമയെക്കുറിച്ച് ചോദിച്ചും ആളുകള്‍ എത്തിയിട്ടുണ്ട്.
അടുത്തിടെ താരം വിവാഹിതയാവാന്‍ പോവുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴായിരുന്നു ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയായാണ് താരം ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. മാട്രിമോണിയലില്‍ ഇടാന്‍ ഫോട്ടോയില്ലെന്ന പരാതിയുണ്ടായിരുന്നു. അതങ്ങ് തീര്‍ത്തുവെന്നായിരുന്നു താരത്തിന്റെ കമന്റ്. ഇത് തമാശയാണെന്നും വിവാഹമാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്നും താരം പറഞ്ഞിരുന്നു.