മലയാളികള്‍ ഇന്നും ഏറെ സ്‌നേഹത്തോടെ ഓര്‍ത്തിരിക്കുന്ന പേരാണ് നടി സംയുക്ത വര്‍മ്മയുടേത്. ആരാധകര്‍ ഉറ്റുനോക്കുന്ന മനോഹരമായ ദാമ്പത്യമാണ് ഇവരുടേത്. സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന സംയുക്ത എന്നാല്‍ തന്റെ ആരോഗ്യവും സൗന്ദര്യവും മറ്റേത് നടിമാരെക്കാളും നന്നായിട്ടാണ് ഇന്നും കാത്തു സൂക്ഷിക്കുന്നത്. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ രംഗത്തേക്ക് എത്തിയത്.
ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ താരം സ്‌ക്രീനിലെ പ്രണയം ജീവിതത്തിലും പകര്‍ത്തുകയായിരുന്നു. 2002 ലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ ശേഷവും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു സംയുക്ത വര്‍മ്മയ്ക്ക്. കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു താരം. മകന്‍ ജനിച്ചതോടെ അവന്റെ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയായിരുന്നു താരം. രണ്ടുപേരും അഭിനയിക്കാന്‍ പോവുമ്പോള്‍ മകന്റരെ കാര്യം നോക്കാനാവില്ലെന്നും, അതിനാല്‍ താന്‍ സ്വയം അഭിനയം നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.
15 വര്‍ഷത്തിലധികമായി താരം യോഗയില്‍ സജീവമാണ്. എങ്ങനെ ഇത്രയും നന്നായി ചെയ്യാനാവുന്നുവെന്നായിരുന്നു ആരാധകര്‍ താരത്തോട് ചോദിച്ചത്.ഓണ്‍ലൈന്‍ ക്ലാസിലൂടെ യോഗ പഠനം തുടരുന്നുണ്ട് സംയുക്ത വര്‍മ്മ. യോഗയുമായി ബന്ധപ്പെട്ട പരിപാടികളിലും സജീവമാണ് താരം.യോഗാ വിദഗ്ധയായ താരം താന്‍ യോഗ ചെയ്യുന്നത് ശരീരം മെലിയുന്നതിനല്ല എന്നും യോഗ ചെയ്യുമ്പോള്‍ ലഭിക്കുന്ന ആത്മവിശ്വാസത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നുമാണ് പറയുന്നത്. യോഗയെ ഒരു പാഷനായാണ് കാണുന്നതെന്നും സംയുക്ത പറഞ്ഞിരുന്നു.
യോഗ ചെയ്ത് തുടങ്ങിയതില്‍ പിന്നെ തനിക്ക് ഭക്ഷണത്തോടുള്ള ആര്‍ത്തി മാറിയെന്നും കുറച്ച് ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂവെന്നും കഴിക്കുന്നത് ആസ്വദിച്ചാണ് കഴിക്കുന്നത് എന്നും സംയുക്ത വര്‍മ്മ പറഞ്ഞിരുന്നു. യോഗ ചെയ്ത് തുടങ്ങിയതില്‍ പിന്നെ മുന്‍പുണ്ടായിരുന്ന ആസ്തമ പ്രശ്‌നങ്ങള്‍ അലട്ടാറില്ലെന്നും. നേരത്തേ അലട്ടിയിരുന്ന ശ്വാസം മുട്ടലും ഹോര്‍മോണ്‍ പ്രശ്‌നങ്ങളും തലവേദനയുമൊന്നും ഇല്ലെന്നും താരം വ്യക്തമാക്കിയിരുന്നു. യോഗ ചെയ്യുന്നതിനിടയിലെ വീഡിയോ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം താരമെത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. താരത്തിന്റെ യോഗ പരിശീലനം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.