തെന്നിന്ത്യയുടെ പ്രിയ നായികയാണ് നടി സാമന്ത. ശരീര സൗന്ദര്യവും ഏറെ സൂക്ഷിക്കുന്ന താരമാണ് സാമന്ത. ഇപ്പോഴിതാ താരത്തിന്റെ ഫിറ്റ്നസ് വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. നടന്മാരെ പോലും വെല്ലുന്ന സിക്സ് പാക് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് സാമന്തയുടെ പുതിയ ലുക്ക്.
സാമന്തയുടെ പുതിയ വര്‍ക്കൗട്ട് ചിത്രങ്ങള്‍ കണ്ട് അഭിനന്ദിച്ച് നടിമാരായ രാകുല്‍ പ്രീത് സിംഗും ശ്രേയ ശരണും അടക്കം രംഗത്തെത്തി.അടുത്തിടെ സിറ്റാഡല്‍ എന്ന ഹിന്ദി വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ സാമന്തയ്ക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് മുടക്കം വന്ന വര്‍ക്കൗട്ട് കഴിഞ്ഞ ദിവസം പുനരാരംഭിക്കുകയും ചെയ്തു. പ്രിയങ്ക ചോപ്ര അഭിനയിക്കുന്ന ഹോളിവുഡ് സീരീസിന്റെ ഇന്ത്യന്‍ പതിപ്പില്‍ വരുണ്‍ ധവാനൊപ്പം സാമന്ത പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
അതേസമയം ശാകുന്തളം ആണ് റിലീസിന് ഒരുങ്ങുന്ന സാമന്ത ചിത്രം. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ആസ്പദമാക്കിയ സിനിമയില്‍ സാമന്തയാണ് ശകുന്തള. ദുഷ്യന്തനാകട്ടെ മലയാളത്തിന്റെ യുവതാരം ദേവ് മോഹനും. ഏപ്രില്‍ 14 ന് ചിത്രം റിലീസ് ചെയ്യും.